GT vs SRH IPL 2024: ഹൈദരാബാദിന് രണ്ടാം തോല്‍വി; അനായാസം ഗുജറാത്ത് ടൈറ്റന്‍സ്
- Published by:Sarika KP
- news18-malayalam
Last Updated:
സീസണിലെ രണ്ടാം ജയവുമായി ഗുജറാത്ത്
അഹമ്മദാബാദ്: ഐ.പി.എല്ലില്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ 162 റണ്‍സാണ് നേടിയത്.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 163 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13-പന്തുകള്‍ നേരിട്ട സാഹ ഒരു ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ 25 റണ്‍സെടുത്തു. പിന്നാലെ ക്രീസിലൊന്നിച്ച ഗില്ലും സായ് സുദര്‍ശനും ഗുജറാത്ത് സ്‌കോര്‍ 50-കടത്തി. ടീം സ്‌കോര്‍ 74-ല്‍ നില്‍ക്കേ ഗില്ലിനെ മായങ്ക് മര്‍കാണ്ഡെ പുറത്താക്കി. 28-പന്തില്‍ നിന്ന് 36 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
March 31, 2024 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
GT vs SRH IPL 2024: ഹൈദരാബാദിന് രണ്ടാം തോല്‍വി; അനായാസം ഗുജറാത്ത് ടൈറ്റന്‍സ്