നൂറ്റാണ്ടിലെ സിക്‌സര്‍ കാണണോ? ഇതാ എബി ഡി മാജിക്
Last Updated:
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സ്‌കൂപ്പിലൂടെ സിക്‌സറും പറത്തിയായിരുന്നു റണ്‍വേട്ട
ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ല്യേഴ്‌സ് പ്രീമിയര്‍ ലീഗുകളില്‍ തന്റെ വിസ്മയ പ്രകടനം തുടരുകയാണ്. കളിക്കളത്തിന്റെ ഏത് കോണിലേക്കും ഒരുപോലെ പന്തെത്തിക്കാന്‍ കഴിവുള്ള മിസ്റ്റര്‍ 360 നിലവില്‍ പാക് പ്രീമിയര്‍ ലീഗിലാണ് കളിക്കുന്നത്. വിരമിച്ചെങ്കിലും തന്റെ ബാറ്റിന് റണ്ണിനോടുള്ള പ്രണയം തീര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരത്തിന്റേത്.
പിഎസ്എല്ലില്‍ ലാഹോര്‍ ടീമിന്റെ താരമായ ബെി കഴിഞ്ഞദിവസം അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തില്‍ 29 പന്തില്‍ നിന്ന് 52 റണ്‍സുമായാിരുന്നു താരം കളം നിറഞ്ഞത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സ്‌കൂപ്പിലൂടെ സിക്‌സറും പറത്തിയായിരുന്നു ഈ റണ്‍വേട്ട.
Also Read: രണ്ടാം ടെസ്റ്റിലും ജയം; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക
മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ജുനൈദ് ഖാന്‍ എറിഞ്ഞ 18 ാം ഓവറിലായിരുന്നു ഡിവില്ലിയേഴ്സിന്റെ അത്ഭുത പ്രകടനം. താരത്തിന്റെ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പ്രവഹിച്ചതോടെ അവസാന ഓവറില്‍ ലാഹോര്‍ വിജയം നേടുകയും ചെയ്തു. 201 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തിലായിരുന്നു ലാഹോര്‍ മറികടന്നത്.
advertisement
SIX! Shot of the tournament so far as @ABdeVilliers17 helps it on his way. Indescribable shot! Lahore Qalandars are 176/4 now
Scorecard and ball-by-ball details 👉 https://t.co/ZH8588AppX #MSvLQ #PSL2019 #KhelDeewanoKa #CricketForAll pic.twitter.com/kj5Scar3cS
— Cricingif (@_cricingif) February 22, 2019
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2019 5:58 PM IST