Women's Premier League 2023 Auction | മലയാളി താരം മിന്നു മണി 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിൽ

Last Updated:

വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു

മുംബൈ: വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ മലയാളി താരം മിന്നു മാണി തിളങ്ങി. മിന്നു മണിയെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി. ഓഫ് സ്പിന്നറും ലെഫ്റ്റ് ഹാൻഡ് ബാറ്ററുമാണ്. വയനാട് സ്വദേശിയായ മിന്നു ഇന്ത്യ A ടീമിൽ കളിച്ചിട്ടുണ്ട്. എമർജിങ് വനിതാ ഏഷ്യാകപ്പിലും മിന്നു മാണി കളിച്ചിട്ടുണ്ട്.
വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. മിന്നു മാണിക്കുവേണ്ടിയുള്ള ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും രംഗത്തുണ്ടായിരുന്നു.
അതേസമയം മറ്റൊരു മലയാളി താരം നജ്ലയെ ആരും വാങ്ങിയില്ല. ലേലത്തിന്‍റെ അവസാന റൌണ്ടിൽ അൺസോൾഡായ താരങ്ങളെ വാങ്ങാൻ ഫ്രാഞ്ചൈസികൾക്ക് കഴിയും.
നേരത്തെ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി . 3.40 കോടി രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മുംബൈയുടെ വെല്ലുവിളി അതിജീവിച്ചാണ് സ്മൃതിയെ ആർസിബി വാങ്ങിയത്. 50 ലക്ഷം രൂപയാണ്
advertisement
ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് ആർസിബി സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡനെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്‍റ്സ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Women's Premier League 2023 Auction | മലയാളി താരം മിന്നു മണി 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിൽ
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement