HOME /NEWS /Sports / 'നിരാശനായ പാകിസ്താനി ആരാധകൻ ' - ഹിറ്റ് മീം പിറന്നിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതികരണവുമായി മീം കഥാപാത്രമായ മുഹമ്മദ് സരിം അക്തർ

'നിരാശനായ പാകിസ്താനി ആരാധകൻ ' - ഹിറ്റ് മീം പിറന്നിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതികരണവുമായി മീം കഥാപാത്രമായ മുഹമ്മദ് സരിം അക്തർ

credit: Twitter/Somerset

credit: Twitter/Somerset

2019ല്‍ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ടോന്റണില്‍ നടന്ന പാകിസ്താൻ ഓസ്‌ട്രേലിയ  മല്‍സരത്തിനിടെ പാക് ടീം ഒരു ക്യാച്ച് കൈവിട്ടപ്പോഴായിരുന്നു അക്തറിന്റെ ഈ നിൽപ്പ് ക്യാമറയുടെ കണ്ണിൽ പെട്ടത്

  • Share this:

    മുഹമ്മദ് സരിം അക്തർ, ഈ പേര് അങ്ങനെ അധികമാരും ഓർത്തിരിക്കുന്നുണ്ടാകില്ല. പക്ഷെ 2019ലെ ഐസിസി ലോകകപ്പിലെ പാകിസ്താൻ - ഓസ്ട്രേലിയ മത്സരത്തിൽ പാകിസ്താൻ്റെ ഭാഗത്ത് നിന്നും ഭാഗത്തു നിന്നും ഒരു പിഴവ് സംഭവിച്ചപ്പോള്‍ ഇരുകൈകളും അരക്കെട്ടിൽ ഉറപ്പിച്ച് നിരാശയോടെ നിൽക്കുന്ന മുടിയില്ലാത്ത ആരാധകൻ്റെ ചിത്രം കളി കാണാൻ വന്നവരുടെയും കളി കണ്ട് കൊണ്ടിരുന്നവരുടെയും മനസ്സിൽ പതിഞ്ഞ രസമുള്ള ഒരോർമയാണ്. കളി പകർത്തിയിരുന്ന ക്യാമറാമാൻ്റെ കണ്ണുകളിലൂടെ ലോകം കണ്ട രസകരമായ കാഴ്ച പിന്നീട് സമൂഹമാധ്യമങ്ങളിലെ തരംഗമായി മാറുകയായിരുന്നു. പിന്നീട് വന്ന പല ട്രോളുകളിലേയും മുഖങ്ങളിൽ ഒന്നായി ഈ പാകിസ്താൻ ആരാധകൻ മാറുകയായിരുന്നു. ഇപ്പോഴും പല ട്രോളുകളിലും ഈ ആരാധകൻ്റെ മുഖം നമുക്ക് കാണാൻ കഴിയും.

    2019ല്‍ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ടോന്റണില്‍ നടന്ന പാകിസ്താൻ ഓസ്‌ട്രേലിയ  മല്‍സരത്തിനിടെ പാക് ടീം ഒരു ക്യാച്ച് കൈവിട്ടപ്പോഴായിരുന്നു അക്തറിന്റെ ഈ നിൽപ്പ് ക്യാമറയുടെ കണ്ണിൽ പെട്ടത്. ഈ ജൂണിൽ ഈ മീം പിരന്നിട്ട് രണ്ട് വർഷം പൂർത്തിയായ അവസരത്തിൽ നിരവധി ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. അവയില്‍ ഒന്നിനോടു അക്തര്‍ പ്രതികരിക്കുകയും ചെയ്തതോടെയാണ് സംഭവം വീണ്ടും ലോകശ്രദ്ധ നേടിയത്.

    എക്കാലത്തെയും മികച്ച ഇന്റര്‍നെറ്റ് മീമുകളിലൊന്ന് ടോന്റണില്‍ പിറന്നിട്ട് ഇന്നേക്ക് രണ്ട് വർഷമാകുന്നു എന്ന് അക്തറിന്റെ ഫോട്ടോയൊപ്പം ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സോമര്‍സെറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 'നന്ദി സോമര്‍സെറ്റ്. മൂന്നു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു ലണ്ടനില്‍ നിന്നും ടോന്റണിലെത്തിയത്. അന്നത്തെ മത്സരം എനിക്ക് ഒരു മഹത്തായ അനുഭവം കൂടിയായി മാറി എന്നതിൻ്റെ തെളിവ് ആണ് ഇത്.' അക്തര്‍ ട്വീറ്റ് ചെയ്തു.

    അതേസമയം, ഐസിസിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് അവരുടെ ട്വിറ്റര്‍ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 12ന് സംഭവിച്ച എക്കാലത്തെയും മഹത്തരമായ സംഭവം എന്നായിരുന്നു വീഡിയോക്കൊപ്പം ഐസിസി ട്വീറ്റ് ചെയ്തത്.

    അക്തറിൻ്റെ ഈ മീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പുറമെ അതേ ടൂർണമെൻ്റിൽ ഒരു കൂട്ടം ആരാധകർ അക്തറിൻ്റെ ഈ നിൽപ്പ് പതിപ്പിച്ച ടീ ഷർട്ട് ധരിച്ചാണ് പിന്നീട് നടന്ന ന്യൂസിലൻഡ് പാകിസ്താൻ മത്സരം കാണാൻ എത്തിയത്.

    ഇതിന് ശേഷം പ്രശ്സ്തിയാർജിച്ച അക്തർ 2020ൽ ഇംഗ്ലണ്ട് പാകിസ്താൻ പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ ട്വിറ്റർ ഹാൻഡിലിൽ പാകിസ്താൻ താരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട് രംഗത്ത് വന്നിരുന്നു. വീഡിയോയിൽ ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള പാകിസ്താൻ താരങ്ങളുടെ മികവിനെ പുകഴ്ത്തിയ അദ്ദേഹം വീഡിയോയുടെ അവസാനത്തിൽ പാകിസ്താനി ബാറ്റ്സ്മാൻമാരോട് ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകൾ എല്ലാം ലീവ് ചെയ്യണമെന്ന് തമാശരൂപേണ പറയുന്നുണ്ട്.

    Summary- 'Disappointed Pakistani fan' - Sarim Akhtar reacts on the two year anniversary of the forever best meme on Internet

    First published:

    Tags: Icc, Icc tweet, ICC World cup Cricket 2019, Pakistan Cricket Board, Pakistan Cricket team