നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Durand Cup| മുഹമ്മദൻസിനോട് തോറ്റ് ഗോകുലം പുറത്ത്; നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയത് മുൻ താരത്തിന്റെ ഗോൾ

  Durand Cup| മുഹമ്മദൻസിനോട് തോറ്റ് ഗോകുലം പുറത്ത്; നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയത് മുൻ താരത്തിന്റെ ഗോൾ

  എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ തോൽവി. മുൻ ഗോകുലം താരമായ മാർക്കസ് ജോസഫ് ആണ് മുഹമ്മദൻസിന്റെ വിജയ ഗോൾ നേടിയത്.

  Image : Gokulam Kerala FC, Twitter

  Image : Gokulam Kerala FC, Twitter

  • Share this:
   ഡ്യൂറണ്ട് കപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി പുറത്ത്. കൊല്‍ക്കത്തയില്‍ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തില്‍ (വിവൈബികെ) നടന്ന മത്സരത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ടിങ് ആണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ തോൽവി. രണ്ട് ശക്തരായ ടീമുകളും നേർക്കുനേർ വന്നപ്പോൾ കണ്ടത് പോരാട്ടവീര്യം നിറഞ്ഞ മത്സരമായിരുന്നു. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ മുൻ ഗോകുലം താരം ആയ മാർക്കസ് ജോസഫ് ആണ് മുഹമ്മദൻസിന്റെ വിജയ ഗോൾ നേടിയത്. 44ാം മിനുറ്റിലാണ് ഗോകുലത്തിന്റെ വിധി നിശ്ചയിച്ച മാർക്കേസിന്റെ വിജയഗോൾ പിറന്നത്.

   ഗ്രൂപ്പ് ഘട്ടത്തില്‍ 10 ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ക്വാർട്ടറിലേക്ക് യോഗ്യത നേടിയ ഗോകുലം കിരീടം നിലനിർത്താനുള്ള പ്രതീക്ഷയിലാണ് മത്സരത്തിന് ഇറങ്ങിയതെങ്കിലും മുഹമ്മദൻസ് ഗോകുലത്തിന്റെ പ്രതീക്ഷ അവസാനിപ്പിക്കുകയായിരുന്നു.

   അതേസമയം, കളിയുടെ വിധി നിശ്ചയിച്ച് മാർക്കസ് നേടിയ ഗോളിന് തൊട്ടുമുൻപ് ഗോകുലം മുഹമ്മദൻസിന്റെ വലയിൽ പന്തെത്തിച്ചിരുന്നു. എന്നാൽ വിവാദ തീരുമാനത്തിൽ റഫറി ആ ഗോൾ ഓഫ്സൈഡ് വിളിച്ചു. അതിനു ശേഷമുള്ള കൗണ്ടറിൽ ആണ് മാർക്കസിനെ മൊഹമ്മദൻസ് കണ്ടെത്തിയത്. മാർക്കസ് ഗോകുലം ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മാറ്റി ഗോൾ നേടി മൊഹമ്മദൻസിനെ സെമിയിലേക്ക് എത്തിച്ചു.

   ഒരു ഗോളിന്റെ കടവുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ഗോകുലത്തിന് പക്ഷെ കാര്യമായി വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ ഗോകുലം താരങ്ങൾ മുഹമ്മദൻസ് പ്രതിരോധ നിരയെ പരീക്ഷിച്ചുകൊണ്ട് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളിൽ കലാശിച്ചില്ല.

   സെപ്റ്റംബര്‍ 27-ന് നടക്കുന്ന ടൂർണമെന്റിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ്സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും. ഇന്ന് നടക്കേണ്ടിയിരുന്ന ബെംഗളൂരു യുണൈറ്റഡ് - ആർമി റെഡ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കോവിഡ് കേസുകള്‍ കാരണം ആർമി റെഡ് ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ നേരിട്ട് സെമി പ്രവേശനം നേടിയാണ് ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡ് മുഹമ്മദൻസിനെ നേരിടാനെത്തുന്നത്.

   ഗോകുലവും പുറത്തായതോടെ കേരളത്തിൽ നിന്നുള്ള ടീമുകളുടെ പോരാട്ടം അവസാനിച്ചു. ഗോകുലത്തിന് പുറമെ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.
   Published by:Naveen
   First published:
   )}