advertisement

ENG vs IND: ആഞ്ഞടിച്ച് ഇന്ത്യൻ ബോളർമാർ; ഇംഗ്ലണ്ട് അഞ്ചിന് 84

Last Updated:

രണ്ടാം ദിനം തുടക്കത്തിൽ ജഡേജയുടെ സെഞ്ച്വറിയു ജസ്പ്രിത് ബുംറ, സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിൽ ലോക റെക്കോർഡിട്ടതുമാണ് ശ്രദ്ധേയമായത്

Mohammed-Siraj
Mohammed-Siraj
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416ന് എതിരെ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ട് അഞ്ചിന് 84 എന്ന നിലയിൽ ആണ്. രണ്ടു തവണ മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഇംഗ്ലണ്ട് മുൻനിരയെ ഇന്ത്യൻ ബോളർമാർ തകർത്തു. അലക്സ് ലീ, സാക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാക്ക് ലീച്ച് എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റൻ ജസ്പ്രിത് ബുംറ മൂന്നു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. 12 റൺസോടെ ജോണി ബെയർസ്റ്റോയും റൺസൊന്നുമെടുക്കാതെ ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ.
ലഞ്ചിന് ശേഷം ആദ്യ 30 മിനിറ്റിനുള്ളിൽ വിക്കറ്റ് വീഴാതായതോടെ, നായകൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജിന് പന്ത് കൈമാറി.അദ്ദേഹം ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ കരുത്തനായ ജോ റൂട്ടിനെ പുറത്താക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ബാറ്റിനെ ചുംബിച്ച പന്തിന്റെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലെത്തുകയായിരുന്നു. പിന്നീട് നൈറ്റ് വാച്ച്മാനായ ജാക്ക് ലീച്ച് ഷമിക്ക് മുന്നിൽ കീഴടങ്ങി. വിരാട് കോഹ്ലിയാണ് ലീച്ചിനെ പിടികൂടിയത്. ഇംഗ്ലണ്ട് ഇപ്പോഴും 332 റൺസ് പിന്നിലാണ്.
രണ്ടാം ദിനം തുടക്കത്തിൽ ജഡേജയുടെ സെഞ്ച്വറിയു ജസ്പ്രിത് ബുംറ, സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിൽ ലോക റെക്കോർഡിട്ടതുമാണ് ശ്രദ്ധേയമായത്. ബ്രോഡിനെതിരെ ബുംറ നേടിയ 29 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഈ ഓവറിൽ എക്സ്ട്രാസ് ഉൾപ്പടെ 35 റൺസ് വിട്ടുനൽകിയ ബ്രോഡ് ടെസ്റ്റിൽ ഒരോവറിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരം എന്ന നാണക്കേടിന്‍റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഈ ഓവറിൽ ബുംറ നാല് ഫോറും രണ്ട് സിക്സറും അടിച്ചെടുത്തു.
advertisement
ഇതിന് ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഓപ്പൺർമാരായ അലക്സ് ലീസ് ആറു റൺസും സാക് ക്രാളി 9 റൺസുമെടുത്ത് പുറത്തായി. പിന്നീടെത്തിയ ഒല്ലി പോപ്പിനും പിടിച്ചുനിൽക്കാനായില്ല. 10 റൺസെടുത്ത പോപ്പിനെ ബുംറ സ്വന്തം പന്തിൽ പിടികൂടുകയായിരുന്നു. ആദ്യ മൂന്നു വിക്കറ്റുമെടുത്ത ബുംറയാണ് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്. ചായയ്ക്ക് പിരിയുമ്പോൾ മൂന്നിന് 60 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. ചായയ്ക്കുശേഷം റൂട്ടും ബെയർസ്റ്റോയും ചേർന്നു ഇംഗ്ളണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും സിറാജ് ഈ കുട്ടുകെട്ട് തകർക്കുകയായിരുന്നു. ഫോമിലുള്ള റൂട്ടിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് നാലിന് 78 റൺസെന്ന നിലയിലായി. കളി നിർത്താനായതോടെ കൂടുതൽ നഷ്ടം വരാതിരിക്കാൻ നൈറ്റ് വാച്ച്മാനെ ഇറക്കിയ ഇംഗ്ലണ്ട് തന്ത്രവും പൊളിഞ്ഞു. നൈറ്റ് വാച്ച്മാനായി എത്തിയ ലീച്ച് പുറത്തായതോടെ, ബെൻ സ്റ്റോക്സിന് രണ്ടാം ദിനം തന്നെ ക്രീസിലെത്തേണ്ടിവന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ENG vs IND: ആഞ്ഞടിച്ച് ഇന്ത്യൻ ബോളർമാർ; ഇംഗ്ലണ്ട് അഞ്ചിന് 84
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement