Viral video |ആഷസ് ടെസ്റ്റിനിടെ ഓസീസ് ആരാധികയെ പ്രൊപ്പോസ് ചെയ്ത് ഇംഗ്ലണ്ട് ആരാധകന്‍; വീഡിയോ വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
2017-18 ആഷസിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും എന്നതാണ് കൗതുകകരം.
ആഷസ് സീരീസിലെ(Ashes series) ആദ്യ മത്സരത്തിനിടെ ഗാബ്ബയിലെ ഗ്യാലറിയില്‍ പ്രണയ നിമിഷങ്ങള്‍. ഓസ്ട്രേലിയന്‍(Australia) ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തി ഇംഗ്ലണ്ട്(England) ആരാധകന്‍. ഗാബ്ബ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. റോബ് എന്ന് പേരുള്ള ഇംഗ്ലീഷ് ആരാധകനാണ് തന്റെ ഓസ്ട്രേലിയന്‍ ആരാധിക നെറ്റിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയത്. ഗാബ്ബ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലായിരുന്നു വ്യത്യസ്ത വിവാഹഭ്യര്‍ത്ഥന.
ഒരു ആഷസിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും എന്നതാണ് കൗതുകകരം. ഓസ്ട്രേലിയയില്‍ 2017-18 ആഷസിനിടെ മെല്‍ബണിലായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. 'നാല് വര്‍ഷമായി, നീ എന്നെ വിവാഹം കഴിക്കുമോ? നെറ്റിനെ എടുത്തുയര്‍ത്തി റോബ് ഗാബയില്‍ വച്ച് ചോദിച്ചു'. ഇരുവരുടേയും പ്രൊപ്പോസല്‍ ബിഗ്സ്‌ക്രീനില്‍ പതിഞ്ഞതോടെ ഗാലറി ഇളകിമറിഞ്ഞു. മൈതാനത്ത് ഇംഗ്ലീഷ്, ഓസീസ് ആരാധകര്‍ ബന്ധവൈരികളാണെങ്കിലും ഗാലറിയിലെ ഈ രംഗങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി.
She said yes! How good! pic.twitter.com/Mc7erNaeYO
— 7Cricket (@7Cricket) December 10, 2021
advertisement
അതേസമയം ഗാബ്ബ ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തോടെ പുരോഗമിക്കുകയാണ്. 425 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് ഡേവിഡ് മലനും ജോ റൂട്ടും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നു. മൂന്നാം ദിനം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2021 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Viral video |ആഷസ് ടെസ്റ്റിനിടെ ഓസീസ് ആരാധികയെ പ്രൊപ്പോസ് ചെയ്ത് ഇംഗ്ലണ്ട് ആരാധകന്‍; വീഡിയോ വൈറല്‍