ലോഡ്സ്: ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഐസിസി ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്. സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് എടുത്തത്. ട്രെന്റ് ബോള്‍ട്ട് കിവികള്‍ക്കായി പന്തെറിഞ്ഞപ്പോള്‍ ബട്ലറും സ്റ്റോക്സുമാണ് ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനിറങ്ങിത്. ഇംഗ്ലണ്ടിനായ് ആര്‍ച്ചര്‍ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞപ്പോള്‍ ഗുപ്ടിലും നീഷാമുമാണ് കിവികള്‍ക്കായി ബാറ്റേന്തിയത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ഒരു റണ്സടെുക്കാനെ കിവികള്‍ക്ക് കഴിഞ്ഞുള്ളു.
നേരത്തെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തുകളിലും സ്റ്റോക്സിന് റണ്‍സെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാം പന്ത് താരം സിക്സര്‍ പറത്തുകയായിരുന്നു. നാലാം പന്തില്‍ താരം രണ്ട് റണ്‍സ് ഓടിയെടുക്കുകയും ഓവര്‍ ത്രോയിലൂടെ നാല് റണ്‍സ് ലഭിക്കുകയും ചെയ്തു. അഞ്ചാം പന്തില്‍ രണ്ട് റണ്‍സിനായി ഓടിയെങ്കിലും ആദില്‍ റഷീദ് റണ്‍ഔട്ടായതോടെ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സെന്ന നിലയിലേക്ക് കളിയെത്തി. അവസാന പന്തില്‍ സ്റ്റോക്സ് രണ്ട് റണ്‍സിനായ് ഓടിയെങ്കിലും മാര്‍ക് വുഡ് റണ്‍ഔട്ടായതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
മുന്‍നിര തകര്‍ന്ന ടീമിനെ ബട്ലര് ബെന്‍സ്റ്റോക്സ് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 59 റണ്‍സെടുത്ത ബട്ലറെ വീഴ്ത്തി ന്യൂസിലന്‍ഡ് പ്രതീക്ഷ കാത്തെങ്കിലും 84 റണ്‍സോടെ സ്റ്റോക്സ് പൊരുതുകയായിരുന്നു. 4 ന് 86 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ചയെ നേരിടുമ്പോള്‍ കളത്തില്‍ ഒത്തുചേര്‍ന്ന ബട്ലര് സ്റ്റോക്സ് സഖ്യം 196 റണ്‍സ് സ്കോര്‍ ബോര്‍ഡിലുള്ളപ്പോഴാണ് പിരിയുന്നത്. 60 പന്തില്‍ 59 റണ്‍സെടുത്ത ബട്ലറെ ലോക്കി ഫെര്‍ഗൂസനാണ് വീഴ്ത്തുന്നത്. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സുള്ളപ്പോഴാണ് ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജേസണ്‍ റോയ് (17), ബെയര്‍സ്റ്റോ (36), ജോ റൂട്ട് (7), നായകന് ഓയിന്‍ മോര്ഗന് (9) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസനും നീഷാമും മൂന്നും വിക്കറ്റും ഹെന്റി, ഗ്രാന്‍ഡ്ഹോം, എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു കിവികള്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ് ( 53 പന്തില്‍ 30), മാര്ട്ടിന് ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര് (15), നീഷാം (19), ഗ്രാന്‍ഡ്ഹോം (16), സാന്റ്നര്‍ ( പുറത്താകാതെ ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.