ICC World Cup 2019: ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 387 റൺസ് വിജയലക്ഷ്യം

Last Updated:
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 387 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സ് നേടുകയായിരുന്നു.
121 പന്തിൽ നിന്ന് 14 ബൗണ്ടറിയുടെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെയാണ് റോയ് സെഞ്ചുറി നേടിയത്. ജോസ് ബട്​ലറും (44 പന്തിൽ നിന്ന് 64 റൺസ്) ബെയർസ്റ്റോയും (50 പന്തിൽ നിന്ന് 51 റൺസ്) മികച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ റോയും ബെയർസ്റ്റോയും ചേർന്ന് 128 റൺസാണ് നേടിയത്.
ബംഗ്ലാദേശിനുവേണ്ടി മുഹമ്മദ് സൈഫുദ്ദീനും മെഹിദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഉജ്വല തുടക്കം കുറിച്ചവരാണ് ആതിഥേയരായ ഇംഗ്ലണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 387 റൺസ് വിജയലക്ഷ്യം
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement