'ആ കണ്ണിലേക്ക് നോക്കാൻ പോലും ഞങ്ങൾ പേടിച്ചു ' ക്യാപ്റ്റൻ കൂൾ ധോണിയുടെ കോപത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ CSK താരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുബ്രഹ്മണ്യം ബദ്രിനാഥാണ് ക്യാപ്റ്റൻ കൂളായ ധോണി മത്സര ശേഷം ഡ്രസിംഗ് റൂമിൽ പൊട്ടിത്തെറിച്ച സംഭവം വെളിപ്പെടുത്തിയത്
എകദിന ടി20 ലോകകപ്പ് ജോതാവും ഇതിഹാസ താരവുമായ ഇന്ത്യൻ മുൻ ക്യാപ്ടൻ എംഎസ് ധോണിയുടെ എറ്റവും വലിയ പ്രത്യേകതയാണ് കളിക്കളത്തിലെ എത് പ്രതികൂല സാഹചര്യത്തെയും വളരെ ശാന്തതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്. ഈ ശാന്ത സ്വഭാവമാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ കൂൾ എന്ന പേര് നേടിക്കൊടുത്തതും. എന്നാൽ ക്യാപ്റ്റൻ കൂളായ സാക്ഷാൽ ധോണിക്കു പോലും തന്റെ നിയന്ത്രണം നഷട്പ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുബ്രഹ്മണ്യം ബദ്രിനാഥ്.
2008 മുതൽ 2013 വരെ സി.എസ്.കെ ടീമിന്റെ ഭാഗമായിരുന്ന ആളാണ് ബദ്രിനാഥ്. ചെന്നെയുടെ സ്വന്തം ഹോം ഗ്രൌണ്ടായ ചെപോക്ക് സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ നാണംകെട്ട തോൽവി സി.എസ്.കെ യ്ക്ക് എറ്റുവാങ്ങേണ്ടി വന്നപ്പോഴാണ് ക്യാപ്റ്റൻ കൂളിന്റെ നിയന്ത്രണം വിട്ടതെന്ന ബദ്രിനാഥ് പറയുന്നു. ധോണിയ്ക്ക് ദേഷ്യം വന്ന സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലലും അതൊന്നും അദ്ദേഹം കളിക്കളത്തിൽ കാണിക്കാൻ നിന്നിട്ടില്ലായിരുന്നു. ഡ്രെസിംഗ് റൂമിൽ എത്തിയ ശേഷമായിരിക്കും പലപ്പൊഴും പൊട്ടിത്തെറി ഉണ്ടാവുക
'അദ്ദേഹവും ഒരു മനുഷ്യനാണ് . നിയന്ത്രണം നഷ്ടരപ്പെടുന്ന കോപം വരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം അത് കളിക്കളത്തിൽ കാണിച്ചിരുന്നില്ല. തന്റെ എതിരാളികളൊ കാണികളോ തന്നെ അത്തരം ഒരു സാഹചര്യത്തിൽ കാണുന്ന് ധോണിയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്ത് പൊട്ടിത്തെറി ഉണ്ടെങ്കിലും ഡ്രസിംഗ് റൂമിലായിരിക്കും സംഭവിക്കുക'. ഇൻസൈഡ് സ്പോർട്ട് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബദ്രിനാഥ് പറഞ്ഞു.
advertisement
ആർ.ബി.സിക്ക് എതിരെയുള്ള മത്സരത്തിനുശേഷമായിരുന്നം സംഭവം. 110 മറ്റോ ആയിരുന്നു ആർ.ബിസിയുടെ സ്കോർ. അനായാസ വിജയത്തിനിറങ്ങിയ ചെനൈയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടു.
മത്സരത്തിൽ ചൈന്നൈ ദയനീയമായി പരാജയപ്പെട്ടു. തോൽവിയിൽ കടുത്ത നിരാശനായ ധോണി ഡ്രെസിംഗ് റൂമിലെത്തി അവിടെയിരുന്ന വെള്ളക്കുപ്പ് ചവിട്ടിതെറിപ്പെച്ചെന്നും ബദ്രിനാഥ് ഓർക്കുന്നു. ധോണിയുടെ കണ്ണുകളിൽ നോക്കാൻ പോലും ആ സമയത്ത് ടീമിലുള്ളവരെല്ലാം ഭയപ്പെട്ടെന്നും ആരും അദ്ദേഹത്തിനടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ലെന്നും ബദ്രിനാഥ് പറഞ്ഞു.
സാധാരണ മത്സരം കഴിഞ്ഞ് ഒരു വിലയിരുത്തലിനായി ടീം അംഗങ്ങളെല്ലാം ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഒത്തു കൂടാറുണ്ട്. എന്നാൽ അന്ന് അതൊന്നും ഉണ്ടായിരുന്നില്ലെന്നും ധോണിയുടെ പ്രതികരണത്തിൽ നിന്നും എല്ലാം ഞങ്ങൾക്ക് മനസിലായെന്നും ബദ്രിനാഥ് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 14, 2024 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആ കണ്ണിലേക്ക് നോക്കാൻ പോലും ഞങ്ങൾ പേടിച്ചു ' ക്യാപ്റ്റൻ കൂൾ ധോണിയുടെ കോപത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ CSK താരം