FA Cup | മാഞ്ചസ്റ്റർ അങ്കത്തിൽ ജയിച്ചുകയറി സിറ്റി; ഏഴാം എഫ്എ കപ്പ് കിരീടം സ്വന്തമാക്കി

Last Updated:

ജൂൺ പത്തിന് ഇസ്താംബുളിൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്‍റർമിലാനെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കാം

ലണ്ടൻ: അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് കിരീടം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇത് ഏഴാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പിൽ മുത്തമിടുന്നത്. ഇതോടെ ഈ സീസണിലെ കിരീടനേട്ടം രണ്ടാക്കാനും ട്രെബിൾ എന്ന ചരിത്രനേട്ടത്തിനരികെയെത്താനും സിറ്റിക്ക് കഴിഞ്ഞു. ജൂൺ പത്തിന് ഇസ്താംബുളിൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്‍റർമിലാനെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കാം. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ട്രെബിൾ നേട്ടം കൈവരിച്ചിട്ടുള്ളത്.
നേരത്തെ ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്റ്റൻ ഗുണ്ടോഗന്റെ തകര്‍പ്പൻ പ്രകടനമാണ് സിറ്റിയെ കിരീടത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏക ഗോള്‍ പെനാല്‍റ്റിയില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് നേടി.കളിയുടെ
കളിത്തട്ടുണർന്ന് സെക്കൻഡുകൾക്കുള്ളിൽ സിറ്റി യുണൈറ്റഡിനെ ഞെട്ടിച്ചു. 12-ാം സെക്കൻഡിലായിരുന്നു യുണൈറ്റഡിനെ ഞെട്ടിച്ച്‌ സിറ്റിയുടെ ആദ്യ ഗോള്‍. കെവിൻ ഡിബ്രൂയിനെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗുണ്ടോഗന്റെ തകര്‍പ്പൻ ലോങ്ങ്‌ റേഞ്ച് വോളി ഗോള്‍ പിറന്നത്.
33 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ബോക്സിനുള്ളില്‍ വെച്ച്‌ ജാക്ക് ഗ്രീലിഷിന്റെ കയ്യില്‍ പന്ത് തട്ടിയതിന് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയായിരുന്നു തീരുമാനം. പെനാല്‍റ്റി എടുത്ത യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ പന്ത് അനായാസം ലക്ഷ്യം കാണുകയായിരുന്നു.
advertisement
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി വിജയം ഉറപ്പിച്ച ഗോൾ നേടി. ഡിബ്രൂയിനെയുടെ ഫ്രീകിക്കില്‍ നിന്ന് മറ്റൊരു ലോങ്ങ്‌ റേഞ്ച് ഷോട്ടിലൂടെ 51 ആം മിനിറ്റില്‍ ഗുണ്ടോഗൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. 70 ആം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലയില്‍ വീണ്ടും പന്തെത്തിച്ച്‌ ഗുണ്ടോഗൻ ഹാട്രിക് നേടിയെന്ന് കരുതിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റിയുടെ പ്രതിരോധം മറികടക്കാൻ ചുവന്ന ചെകുത്താൻമാർക്കായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Sports/
FA Cup | മാഞ്ചസ്റ്റർ അങ്കത്തിൽ ജയിച്ചുകയറി സിറ്റി; ഏഴാം എഫ്എ കപ്പ് കിരീടം സ്വന്തമാക്കി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement