AIFFന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു; അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിലക്ക് നീക്കിയതോടെ ഒക്ടോബര്‍ 11 മുതല്‍ 30വരെ നടക്കേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പ് മുന്‍ നിശ്ചയപ്രകാരം ഇന്ത്യയില്‍ തന്നെ നടക്കും
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എ ഐ എഫ് എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിഫ. എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16-നാണ് ഫിഫ, എഘഎഫ്എഫിന് വിലക്കേര്‍പ്പെടുത്തിയത്.
വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ രാജ്യാന്ത ടൂര്‍ണമെന്‍റുകളില്‍ കളിക്കാനൊ കഴിയാത്ത സാഹചര്യം വന്നിരുന്നു.
വിലക്ക് നീക്കിയതോടെ ഒക്ടോബര്‍ 11 മുതല്‍ 30വരെ നടക്കേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പ് മുന്‍ നിശ്ചയപ്രകാരം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി. വിലക്ക് നീക്കിയെന്ന് കാണിച്ച് ഫിഫ വെള്ളിയാഴ്ച എ.ഐ.എഫ്.എഫിന് ഇ-മെയില്‍ സന്ദേശമയച്ചിട്ടുണ്ട്.
12 വർഷമായി അഖിലേന്ത്യാ ഫുട്ബോള്‍ പ്രസിഡന്‍റ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫ ഈ മാസമാദ്യം ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. 85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2022 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
AIFFന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു; അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ