ഇന്ത്യ- വിന്‍ഡീസ് ടി20: വിന്‍ഡീസ് ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം

Last Updated:

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു

ഫ്‌ളോറിഡ: ഇന്ത്യ വിന്‍ഡീസ് ഒന്നാം ടി20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരെ നഷ്ടമായി. അക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍ ജോണ്‍ കാംപ്‌ബെല്ലിനെ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തിയപ്പോള്‍ ലെവിസിനെ ഭൂവിയാണ് മടക്കിയത്. മത്സരത്തിന്റെ രണ്ടാം പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. യുവതാരം നവ്ദീസ് സെയ്‌നി അരങ്ങേറ്റം കുറിച്ചപ്പോള്‍ മധ്യനിരയില്‍ മനീഷ് പാണ്ഡെ തിരിച്ചെത്തി. ലോകപ്പിനിടെ പരിക്കേറ്റ് പുറത്തായിരുന്ന ശിഖര്‍ ധവാനും ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
Also Read: 'പണത്തിനു വേണ്ടി വഞ്ചിച്ചു?'; പരിക്കെന്ന പേരില്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറിയ റസല്‍ ടി20 ലീഗില്‍
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍.
advertisement
വിന്‍ഡീസ് ടീം: ജോണ്‍ കാംപ്‌ബെല്‍, എവിന്‍ ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷാനെ തോമസ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ് ടി20: വിന്‍ഡീസ് ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement