'13കാരന് ഇത്രവലിയ സിക്സുകൾ അടിക്കാനാകുമോ': വൈഭവ് സൂര്യവൻഷിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാക് താരം

Last Updated:

യുഎഇയിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റിൽ വൈഭവ് ശ്രീലങ്കയ്ക്കെതിരെ സിക്സർ പറത്തുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് മുൻ പാക് താരം ചോദ്യം ഉന്നയിച്ചത്

News18
News18
ഇത്തവണത്തെ ഐപിഎൽ താര ലേലത്തിൽ വൈഭവ് സൂര്യവൻഷി എന്ന 13കാരന്റെ പേര് രാജ്യമാകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ യുവ ക്രിക്കറ്റ് താരത്തെ ലേലത്തിൽ സ്വന്തമാക്കിയത്. അങ്ങനെ ഐപിഎൽ ലേലത്തിൽ വിറ്റുപോയ ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി മാറി.  യുഎഇയിൽ നടന്ന അണ്ടർ 19 എഷ്യ കപ്പ് 2024 ടൂർണമെന്റിലും വൈഭവ് ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിരുന്നു. തുടക്കത്തിൽ മങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ടൂർണമെന്റിൽ തുടർച്ചയായ ഹാഫ് സെഞ്ചുറികൾ തീർത്ത് എല്ലാവരെയും ഈ 13 കാരൻ ഞെട്ടിച്ചിരുന്നു.
അണ്ടർ 19 ഏഷ്യ കപ്പിന്റെ ഫൈനലിലേക്കുള്ള ടീം ഇന്ത്യയുടെ യാത്രയിൽ  ഈ 13 കാരന്റെ പ്രകടനം ഏറെ നിർണായകമായി. ടൂണമെന്റിൽ യുഎഇക്കെതിരെ നടന്ന മത്സരത്തിൽ 46 പന്തിൽ 76 റൺസെടുത്ത് ഇന്ത്യയുടെ ഈ ഓപ്പണിങ് ബാറ്റ്സ്മാൻ ഏവരെയും വിസ്മയിപ്പിച്ചിരുന്നു. മൂന്ന് ഫോറുകളും 6 സിക്സറുകളുമാണ് വൈഭവ് ഈ മത്സരത്തിൽ നേടിയത്. ശ്രീലങ്കക്കെതിരായി ഷാർജയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ 174 റൺസ് പിന്തുടർന്ന ഇന്ത്യക്കുവേണ്ടി ആറ് ഫോറുകളും അഞ്ചു സിക്സുകളും അടക്കം 36 പന്തിൽ 67 റൺസ് വൈഭവ് നേടിയിരുന്നു.
advertisement
എന്നാൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന വൈഭവിന്റെ പ്രായത്തിൽ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസ് ബൗളറായ ജുനൈദ് ഖാൻ. വൈഭവ് ശ്രീലങ്കയ്ക്കെതിരെ സികസർ പറത്തുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു കൊണ്ടാണ് ജൂനൈദ് ഖാൻ ചോദ്യം ഉന്നയിച്ചത്. പ്രായവിവാദത്തിൽ തന്റെ മകനെ ആവശ്യമെങ്കിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാമെന്ന് വൈഭവന്റെ പിതാവ് പറഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിന് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്.ടി20 മത്സരങ്ങൾകൂടാതെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും വൈഭവ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി യൂത്ത് ക്രിക്കറ്റിൽ ഈ നേട്ടം കൊയ്യുന്ന ആദ്യ താരമായി വൈഭവ് മാറിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'13കാരന് ഇത്രവലിയ സിക്സുകൾ അടിക്കാനാകുമോ': വൈഭവ് സൂര്യവൻഷിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാക് താരം
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement