'ഞാൻ സഞ്ജുവിന്റെ ആരാധകൻ, എല്ലാ ഫോർമാറ്റിലും കളിപ്പിക്കണം'; മുൻ താരം എബി ഡിവില്ലിയേഴ്സ്

Last Updated:

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എബി ഡിവില്ലിയേഴ്സ് സഞ്ജു സാംസണിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം ക്രിക്കറ്റിലെ നിരവിധി മഹാരഥൻമാരാണ് സഞ്ജു സാംസണെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ടി20 ഫോർമാറ്റിൽ ഓപ്പണിംഗിൽ ഇറങ്ങി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ആസ്ഥാനത്ത് സ്ഥിരമായി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ടി20 ഫോർമാറ്റിൽ തുടർച്ചായി സെഞ്ച്വറിനേടിയ സഞ്ജുവിനെ  മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി, മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ്കൈഫ് ,സുരേഷ് റെയ്ന , ഹർഭജൻ സിംഗ് എന്നിവരെല്ലാം അഭിനന്ദിച്ചിരുന്നു.
സഞ്ജുവിനെ ക്രിക്കറ്റിന്റെഎല്ലാ ഫോർമറ്റിലും കളിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ ആരാധകനായി മാറിയെന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
സഞ്ജു ഒരു സ്പെഷ്യൽ ക്രിക്കറ്റാണ്. എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന താരമായാണ് ഞാൻ സഞ്ജുവിനെ കാണുന്നത്. എല്ലാ സാഹചര്യങ്ങളിലും സഞ്ജുവിന് കളിക്കാനും സാധിക്കും. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്നത് അവിശ്വസനീയമാണെന്നും സഞ്ജു കളിക്കുന്ന രീതിതനിക്കിഷ്ടമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
advertisement
'മുമ്പ് ആർസിബിയ്‌ക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ സഞ്ജു സെഞ്ച്വറി നേടിയപ്പോൾ മനസ്സിലായി ഈ ആൾ എന്തോ ഒരു പ്രത്യേകതയുള്ള കളിക്കാരനാണെന്ന്. അത് അവൻ ശരിയാണെന്ന് തെളിയിച്ചു. സഞ്ജു 200-ലധികം സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടില്ല സാധാരണയായി 140-160 ന് ഇടയിലാണ് എന്നാൽ ഈ രണ്ട് സെഞ്ചുറികളും സഞ്ജു നേടിയത് വളരെ വേഗത്തിലാണ്, പ്രത്യേകിച്ച് ഈ അവസാന സെഞ്ച്വറി ' എബി ഡിവില്ലിയേഴ്സ് പറഞ്ഞു . ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തിൽ 10 സിക്സറുകളും 7 ഫോറുകളുമുൾപ്പെടെ 107 റൺസായിരുന്നു സഞ്ജു നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഞാൻ സഞ്ജുവിന്റെ ആരാധകൻ, എല്ലാ ഫോർമാറ്റിലും കളിപ്പിക്കണം'; മുൻ താരം എബി ഡിവില്ലിയേഴ്സ്
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement