ദക്ഷിണാഫ്രിക്കയുടെ കഥകഴിച്ചയാളെ പരിചയമുണ്ടോ? ദക്ഷിണാഫ്രിക്ക ഒഴിവാക്കിയപ്പോൾ നെതർലൻഡ്സിൽ ചേക്കേറിയ താരം!
- Published by:Anuraj GR
- news18-malayalam
Last Updated:
വാർഡെർ മെർവെ എന്ന 38കാരൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും ദക്ഷിണാഫ്രിക്കയെ തോൽവിയിലേക്ക് നയിക്കുന്നതിൽ വലിയ സംഭാവന നൽകി
ഇത് അട്ടിമറികളുടെ ലോകകപ്പോ എന്ന് സംശിക്കുന്നവിധമാണ് ഓരോ ദിവസത്തെയും മത്സരങ്ങൾ കടന്നുപോകുന്നത്. ക്രിക്കറ്റിൽ താരതമ്യേന കുഞ്ഞൻമാരായ ടീമുകൾ നിലവിലെ ജേതാക്കളെ ഉൾപ്പടെ അട്ടിമറിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. ആദ്യം ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനോട് നാണംകെട്ടപ്പോൾ, ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്സാണ് രണ്ടാമത്തെ അട്ടിമറി ജയം സ്വന്തമാക്കിയത്. നെതർലൻഡ്സിനോട് തോറ്റ ദക്ഷിണാഫ്രിക്കയെ തകർക്കാൻ മുന്നിൽനിന്നത് ഒരു മുൻ ദക്ഷിണാഫ്രിക്കൻ താരമായിരുന്നു. റുഡോൾഫ് വാർഡെർ മെർവെ എന്ന 38കാരൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും ദക്ഷിണാഫ്രിക്കയെ തോൽവിയിലേക്ക് നയിക്കുന്നതിൽ വലിയ സംഭാവന നൽകി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് ബാറ്റിങ് നിരയിൽ 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സറും ഉൾപ്പടെ വാൻഡെർ മെർവെ 29 റൺസ് നേടി. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തുന്നതിൽ അദ്ദേഹത്തിന്‍റെ പ്രകടനം നിർണായകമായി.
ബോളിങ്ങിലും തിളങ്ങിയ വാൻഡെർ മെർവെ ദക്ഷിണാഫ്രിക്കൻ നിരയിൽ വലിയ നാശം വരുത്തി. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംബ ബവുമ, റസ്സി വാൻഡർ ഡസൻ എന്നിവരുടെ വിക്കറ്റുകളാണ് വാർഡെർ മെർവെ നേടിയത്. ഇത് ദക്ഷിണാഫ്രിക്കയെ തകർച്ചയിലേക്ക് തള്ളിവിടാൻ കാരണമായി.
advertisement
14 വർഷം മുമ്പ് ഓസ്ട്രേലിയയ്ക്കെതിരെ കളിച്ചുകൊണ്ടാണ് വാൻഡെർ മെർവെ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. 2009-10 കാലയളവിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 13 ഏകദിനങ്ങളിൽ വാൻഡെർമെർവ് കളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് കാര്യമായ അവസരങ്ങൾ ലഭിക്കാതായതോടെ 2015ൽ നെതർലൻഡ്സിലേക്ക് കുടിയേറുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് മെർവെ ജനിച്ചുവളർന്നതെങ്കിലും അദ്ദേഹത്തിന്‍റെ നെതർലൻഡ്സ് വംശജയായിരുന്നു. വാൻഡർ മെർവെ ഉൾപ്പെട്ട നെതർലൻഡ്സ് ടീം കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 18, 2023 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദക്ഷിണാഫ്രിക്കയുടെ കഥകഴിച്ചയാളെ പരിചയമുണ്ടോ? ദക്ഷിണാഫ്രിക്ക ഒഴിവാക്കിയപ്പോൾ നെതർലൻഡ്സിൽ ചേക്കേറിയ താരം!