ബയേൺ മുതൽ ചെൽസി വരെ; റൊണാൾഡോയ്ക്ക് പിന്നാലെ വമ്പൻമാർ
- Published by:Anuraj GR
- news18-malayalam
Last Updated:
ക്ലബ് ഫുട്ബോളിലെ ഗോൾ സ്കോറർമാരിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം
ഫിഫ ലോകകപ്പിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് ഘാനയ്‌ക്കെതിരെ ആദ്യ പോരിന് ഇറങ്ങുകയാണ്. 37 കാരനായ പോർച്ചുഗൽ ക്യാപ്റ്റൻ രാജ്യത്തിനായി അഞ്ചാമത്തെ ഫിഫ ലോകകപ്പ് കളിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. ഇതോടെ സമകാലീന ഫുട്ബോളിൽ എതിരാളിയായി കണക്കാക്കപ്പെടുന്ന ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഫുട്ബോൾ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ ക്രിസ്റ്റ്യാനോയും ഇടംപിടിക്കും.
ജർമ്മനി ആതിഥേയത്വം വഹിച്ച 2006-ൽ പോർച്ചുഗീസിനുവേണ്ടി അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 2010 (ദക്ഷിണാഫ്രിക്ക), 2014 (ബ്രസീൽ), 2018 (റഷ്യ) എന്നീ വർഷങ്ങളിലും ലോകകപ്പിൽ കളിച്ചു.
ലോകകപ്പിന് പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണെങ്കിലും ക്ലബ് ഫുട്ബോളിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിന് കാരണം മറ്റൊന്നുമല്ല, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കിയതാണ്.
advertisement
ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി ലോകത്തെ മുൻനിര ക്ലബുകൾ മത്സരരംഗത്തുണ്ട്. ക്ലബ് ഫുട്ബോളിലെ ഗോൾ സ്കോറർമാരിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം. അതുകൊണ്ടുതന്നെ അദ്ദേഹം അടുത്തതായി ഏത് ക്ലബിൽ ചേരുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികലോകം.
🇵🇹 @Cristiano doing what he does best! 😍
How many goals will he add to his tally at #Qatar2022?@SelecaoPortugal | #FIFAWorldCup pic.twitter.com/UmvWHgO43q
— FIFA World Cup (@FIFAWorldCup) November 24, 2022
advertisement
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ മത്സരിക്കുന്ന ടീമുകൾ
1) ചെൽസി
2) ബയേൺ മ്യൂണിക്ക്
3) പി.എസ്.ജി
4) ന്യൂകാസിൽ യുണൈറ്റഡ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2022 5:41 PM IST