'ആറാമനായി ക്രിക്കറ്റ് ദൈവവും' ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Last Updated:
സച്ചിനൊപ്പം അലന്‍ ഡൊണാള്‍ഡും കത്രീന ഫിറ്റ്‌സ്പാട്രിക്കും ഹാള്‍ ഓഫ് ഫെയിമില്‍
ലണ്ടന്‍: ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞതോടെയാണ് സച്ചിനെത്തേടി ആദരവെത്തിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടാനാകു.
സച്ചിനൊപ്പം അലന്‍ ഡൊണാള്‍ഡും ഓസീസിന്റെ വനിതാ താരം കത്രീന ഫിറ്റ്‌സ്പാട്രിക്കും ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഐസിയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. സുനില്‍ ഗവാസ്‌കര്‍, കപില്‍ദേവ്, ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നേരത്തെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.
Also Read: ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ ഇടപെടല്‍; സിംബാബ്‌വെയുടെ അംഗത്വം ഐസിസി റദ്ദാക്കി
2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിമരിച്ചത്. 2012 ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ രാഹുല്‍ ദ്രാവിഡ് 2018 ലാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയത്. അനില്‍ കുംബ്ലെ പട്ടികയിലെത്തുന്നത് 2015 ലും.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2019 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആറാമനായി ക്രിക്കറ്റ് ദൈവവും' ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍


