റിങ്ങിലെ ലിംഗ വിവാദം; ക്രോമസോം പരിശോധനയിൽ ഇമാനെ ഖാലിഫിനെ അയോഗ്യനാക്കിയിരുന്നുവെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ
- Published by:Nandu Krishnan
- trending desk
Last Updated:
അള്‍ജീരിയന്‍ ബോക്‌സിംഗ് താരമായ ഇമാനെ ഖാലിഫ്, തായ്‌വാൻ താരം ലിന്‍ യു ടിംഗ് എന്നിവരെ 2023ലെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്ന് അയോഗ്യരാക്കിയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍(ഐബിഎ).
പാരീസ് ഒളിമ്പിക്സിൽ ലിംഗവിവാദത്തില്‍പ്പെട്ട അള്‍ജീരിയന്‍ ബോക്‌സിംഗ് താരമായ ഇമാനെ ഖാലിഫ്, തായ്‌വാൻ താരം ലിന്‍ യു ടിംഗ് എന്നിവരെ 2023ലെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്ന് അയോഗ്യരാക്കിയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍(ഐബിഎ). ക്രോമസോം പരിശോധനയ്ക്ക് ശേഷമാണ് താരങ്ങളെ അയോഗ്യരാക്കിയതെന്ന് ഐബിഎ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.
പാരീസ് ഒളിമ്പിക്‌സില്‍ ഇമാനെ ഖലീഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് ലിംഗ വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് സെക്കന്റുകള്‍ പിന്നിട്ടപ്പോഴേക്കും കാരിനി മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ലിംഗ യോഗ്യത പരിശോധനകളുടെ ഫലം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് റോബര്‍ട്ട്‌സ് പറഞ്ഞു. എന്നാല്‍ 2023ലെ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഈ താരങ്ങളെ അയോഗ്യരാക്കിയിരുന്നു. ഇതില്‍ നിന്നും ജനത്തിന് കാര്യങ്ങള്‍ വ്യക്തമായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇരുവരിലും ക്രോമസോം പരിശോധന നടത്തിയെന്നും അതിന്റെ ഭാഗമായാണ് താരങ്ങളെ അയോഗ്യരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ പരിശോധനാ ഫലം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയ്ക്ക് അയച്ചിരുന്നുവെന്നും എന്നാല്‍ അതിന് ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിയമങ്ങള്‍ക്ക് കീഴിലാണ് നിലവില്‍ പാരീസ് ഒളിമ്പിക്‌സ് ബോക്‌സിംഗ് മത്സരം നടക്കുന്നത്. ഐബിഎ ഒരു അംഗീകൃത സ്ഥാപനമല്ലെന്നും പരിശോധന ഏകപക്ഷീയമാണെന്നും അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍(ഐഒസി) വ്യക്തമാക്കി.
advertisement
'' വനിതകളുടെ ബോക്‌സിംഗ് മത്സരത്തെപ്പറ്റിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. സ്ത്രീയായി ജനിച്ചുവളര്‍ന്ന, സ്ത്രീയെന്നതിന് മതിയായ രേഖകകളുള്ള രണ്ട് ബോക്‌സര്‍മാരെപ്പറ്റിയാണ് പറയുന്നത്. ഇതിനെക്കാള്‍ വ്യക്തമായ നിര്‍വചനം അവര്‍ക്ക് നല്‍കാനില്ല,'' ഐഒസി അധ്യക്ഷന്‍ തോമസ് ബാക്ക് പറഞ്ഞു. അവര്‍ സ്ത്രീകളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 07, 2024 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റിങ്ങിലെ ലിംഗ വിവാദം; ക്രോമസോം പരിശോധനയിൽ ഇമാനെ ഖാലിഫിനെ അയോഗ്യനാക്കിയിരുന്നുവെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ