Glenn Maxwell |മാക്സ്വെല്ലും തമിഴ് വംശജ വിനി രാമനും തമ്മിലുള്ള വിവാഹം അടുത്തമാസം; ക്ഷണക്കത്ത് വൈറല്‍

Last Updated:

തമിഴ് ആചാരപ്രകാരമാണ് ഇവരുടെ വിവാഹവും നടത്തുക.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ (Glenn Maxwell) വിവാഹ തിയതി നിശ്ചയിച്ചു. തമിഴ് വംശജ വിനി രാമനാണ് വധു. മാര്‍ച്ച് 27നാണ് വിവാഹം. തമിഴിലുള്ള വിവാഹ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി (viral) കഴിഞ്ഞു.
പരമ്പരാഗത മഞ്ഞ നിറത്തില്‍ തമിഴിലാണ് ഇവരുടെ വിവാഹക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നു വിവാഹം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴ് ആചാരപ്രകാരമാണ് ഇവരുടെ വിവാഹവും നടത്തുക.
ചെന്നൈയില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി. വിനി ജനിച്ചത് ഓസ്‌ട്രേലിയയില്‍ ആണെങ്കിലും മാതാപിതാക്കള്‍ തമിഴ് പാരമ്പര്യം തുടരുന്നവരാണ്.
advertisement
ബിഗ് ബാഷ് ലീഗില്‍ മാക്സ്വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2017 ലാണ് മാക്സ്വെല്ലും വിനിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പത്യക്ഷപ്പെട്ടിരുന്നു. 2019 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാക്സ്വെല്ലിനൊപ്പം വിനിയുമുണ്ടായിരുന്നു.
IPL Auction |രാവിലെ അച്ഛനായി; ഉച്ചയ്ക്കു ശേഷം കോടീശ്വരന്‍; ശിവം ദൂബെയ്ക്ക് ഡബിള്‍ ധമാക്ക
ഇന്ത്യന്‍ യുവതാരം ശിവം ദൂബെയ്ക്ക് (Shivam Dube) തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരിക്കും ഇന്നലത്തേത്. രണ്ട് സന്തോഷങ്ങളാണ് ഒരേ ദിവസത്തില്‍ താരത്തിന് വന്നുചേര്‍ന്നത്. അതില്‍ ഒന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലും മറ്റേത് കരിയറിലുമാണ്.
advertisement
ഇന്നലെ രാവിലെ ശിവം ദൂബെയ്ക്കും ഭാര്യ അഞ്ചുമിനും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തെ തേടി അടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.
ഐപിഎല്‍ മെഗാതാരാലേലത്തില്‍ (IPL Mega Auction) നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ ടീമിലെത്തിച്ചത്.
40 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ ദുബെയുടെ അടിസ്ഥാന വില. ലേലത്തില്‍ താരത്തിനു വലിയ ഡിമാന്റുണ്ടാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ സിഎസ്‌കെയും പഞ്ചാബ് കിങ്സും ലേലത്തിന്റെ തുടക്കം മുതല്‍ ദുബെയ്ക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ നാലു കോടി രൂപ സിഎസ്‌കെ ഓഫര്‍ ചെയ്തപ്പോള്‍ പഞ്ചാബ് പിന്മാറി. ഇതോടെയാണ് ദുബെ സിഎസ്‌കെയുടെ ഭാഗമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Glenn Maxwell |മാക്സ്വെല്ലും തമിഴ് വംശജ വിനി രാമനും തമ്മിലുള്ള വിവാഹം അടുത്തമാസം; ക്ഷണക്കത്ത് വൈറല്‍
Next Article
advertisement
'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ
'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ
  • ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ലെന്ന് അമിത് ഷാ

  • ശബരിമല സ്വർണക്കൊള്ള കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു

  • എൽഡിഎഫും യുഡിഎഫും ഒത്തൂതീർപ്പ് രാഷ്ട്രീയത്തിലാണെന്നും ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞു

View All
advertisement