'അവര്‍ക്കെതിരെ കളിക്കാന്‍ പേടിച്ചിരുന്ന കാലമുണ്ടായിരുന്നു'; വിന്‍ഡീസ് ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഹര്‍ഭജന്‍
Last Updated:
കഴിഞ്ഞദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ് ഈ ടീമിന് രഞ്ജി ക്വാര്‍ട്ടര്‍ കളിക്കാന്‍ യോഗ്യത കിട്ടുമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു ഇന്ന് മത്സരം അവസാനിച്ചതിനു പിന്നാലെ വിന്‍ഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ഓര്‍മ്മിച്ച് പലരും രംഗത്തെത്തുകയും ചെയ്തു.
ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ വെസ്റ്റ് ഇന്‍ഡ്യസ് ടീമില്‍ മികച്ച താരങ്ങളുണ്ടായിരുന്നെന്നും വിന്‍ഡീസ് ടീം വെസ്റ്റ് ഇന്‍ഡീസ് ആയി മാറേണ്ടതുണ്ടെന്നും ട്വീറ്റ് ചെയ്തിരുന്നു. ഈ ടീറ്റ് റീട്വീറ്റ് ചെയ്ത് രംഗത്തെത്തിയ ഹര്‍ഭജന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നെന്നാണ് പ്രതികരിച്ചത്.
advertisement
'വിന്‍ഡീസ് ടീമിന്റെ അവസ്ഥ കാണുമ്പോള്‍ സങ്കടം ഉണ്ട്. അവര്‍ക്കെതിരെ കളിക്കാന്‍ ആളുകള്‍ ഭയന്നിരുന്ന കാലമുണ്ടായിരുന്നു. അവര്‍ക്ക് നല്ല താരങ്ങളെ ലഭിക്കുമെന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്ന രീതിയിലേക്ക് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്' ഭാജി ട്വീറ്റ് ചെയ്തു.
Sad to see this situation of West Indies cricket.. there was a time when people fear playing against them.. hope they do get some good players and compete at international level.. https://t.co/9UK1F2FUMU
— Harbhajan Turbanator (@harbhajan_singh) October 6, 2018
advertisement
'വിന്‍ഡീസ് ക്രിക്കറ്റിനോട് എല്ലാ ബഹുമാനവും വച്ച് ചോദിക്കുകയാണ്. രഞ്ജിയില്‍ പ്രാഥമിക ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് ഈ ടീം യോഗ്യത നേടുമോ?' എന്നായിരുന്നു താരത്തിന്റെ ഇന്നലത്തെ ട്വീറ്റ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അവര്‍ക്കെതിരെ കളിക്കാന്‍ പേടിച്ചിരുന്ന കാലമുണ്ടായിരുന്നു'; വിന്‍ഡീസ് ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഹര്‍ഭജന്‍