ആർമി ഫുട്ബോൾ താരങ്ങൾക്കെതിരെ മോശം പരാമർശം; ഗോകുലം പരിശീലകൻ വിവാദക്കുരുക്കിൽ
- Published by:Naveen
- news18-malayalam
Last Updated:
സമനിലയിൽ നിരാശയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ഫുട്ബോള്‍ കളിക്കാത്തവരോട് കളിച്ച് പരാജയപ്പെട്ടു എന്നായിരുന്നു വിഞ്ചെൻസോയുടെ മറുപടി.
ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിയെ ആർമി റെഡ് ടീം സമനിലയിൽ തളച്ചിരുന്നു. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായതിനാൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഗോകുലം കേരള സംഘത്തിന് ഈ സമനില നിരാശ നൽകുന്നതായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തിൽ ഗോകുലത്തിന്റെ പരിശീലകനായ ആല്‍ബെര്‍ടോ അന്നെസെ വിഞ്ചെൻസോ തന്റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ ഈ അഭിമുഖത്തിനിടെ എതിരാളികളായ ആർമി റെഡ് ടീമിനെതിരെ നടത്തിയ ഒരു പരാമർശം വിഞ്ചെൻസോയെ വിവാദത്തിൽ കുടുക്കിയിരിക്കുകയാണ്. സമനിലയിൽ നിരാശയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ഫുട്ബോള്‍ കളിക്കാത്തവരോട് കളിച്ച് പരാജയപ്പെട്ടു എന്നായിരുന്നു വിഞ്ചെൻസോയുടെ മറുപടി. അതുകൊണ്ട് തന്നെ നിരാശയുണ്ട് എന്നും ഇത് തങ്ങള്‍ക്ക് നാണക്കേടാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഈ പരാമര്‍ശമാണ് ഗോകുലം പരിശീലകന് വിനയായിരിക്കുന്നത്. വിഞ്ചെൻസോയുടെ പരാമർശം ഇന്ത്യന്‍ ആര്‍മിയുടെ താരങ്ങളെ അപമാനിക്കുന്നതാണ് എന്ന് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നു. വര്‍ഷങ്ങളായി ഇന്ത്യൻ ഫുട്ബോളിലെ പല നിര്‍ണായക ടൂര്‍ണമെന്റിലും കളിക്കുന്ന ടീമാണ് ഇന്ത്യന്‍ ആര്‍മിയുടെ ടീമുകള്‍. സന്തോഷ് ട്രോഫിയിലും ദേശീയ ഗെയിംസിലുമെല്ലാം മികച്ച റെക്കോർഡാണ് സർവീസസ് ടീമിന് അവകാശപ്പെടാനില്ലാത്ത. ഇതിനുപുറമെ ആര്‍മിയുടെ പല താരങ്ങളും പല പ്രൊഫഷണല്‍ ക്ലബുകളിലും തിളങ്ങിയ ചരിത്രവുമുണ്ട്. ഇന്ന് ഗോകുലത്തിനെതിരെയും ഗംഭീര പ്രകടനമായിരുന്നു ആര്‍മി ടീം നടത്തിയത്. അങ്ങനെയിരിക്കെ അവർക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത് അപമാനകരമാണെന്ന അഭിപ്രായമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
advertisement
Gokulam Kerala FC coach speaks on his plans for the upcoming games of the Durand Cup'21‼️💪🏻⚽#DurandCup2021 #130thEdition #Legacy #Kolkata #Football #footballtournament #soccer #fifa #aiff #cherrytree #gokulamkeralafc #armyredfootballteam #GKFCvARFT #GKAR pic.twitter.com/ZQNHM6Y5qs
— Durand Cup (@thedurandcup) September 12, 2021
advertisement
അതേസമയം, ആർമി ടീമിനെതിരെ മോശം പരാമർശം ഉന്നയിക്കാൻ വിഞ്ചെൻസോ ഉദ്ദേശിച്ചിട്ടുണ്ടാകില്ല എന്നും ഇംഗ്ലീഷ് കൈകാര്യം ചെയ്തപ്പോൾ വന്ന പിഴയാകാമെന്നും പറഞ്ഞുകൊണ്ട് ചിലർ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡ്യൂറണ്ട് കപ്പ് അധികൃതരോ ഇരു ടീമുകളുടെ മാനേജ്‌മെന്റോ പ്രതികരിച്ചിട്ടില്ല.
Also read- Gokulam Kerala | ഡ്യൂറണ്ട് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് സമനില തുടക്കം
മത്സരത്തിൽ തുടക്കത്തിൽ ലീഡ് നേടിയശേഷം രണ്ട് ഗോളുകൾ തിരികെ വാങ്ങിയ ഗോകുലം കിണഞ്ഞു പരിശ്രമിച്ചാണ് ആർമി ടീമിനെതിരെ സമനിലയുമായി കളം വിട്ടത്.
advertisement
മത്സരത്തിലെ സമനിലയോടെ ഒരു പോയിന്റുമായി ടൂർണമെന്റിൽ ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം. രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ആർമി റെഡ് ടീം. സെപ്റ്റംബർ 16ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഗോകുലം ഹൈദരാബാദ് എഫ്‌സിയെ നേരിടും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2021 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആർമി ഫുട്ബോൾ താരങ്ങൾക്കെതിരെ മോശം പരാമർശം; ഗോകുലം പരിശീലകൻ വിവാദക്കുരുക്കിൽ