പാരാലിമ്പിക്‌സ്‌ മെഡൽ നേട്ടം; സുമിത് അന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

Last Updated:

പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് അന്റിലിന് ആറ് കോടിയും, ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ യോഗേഷ് കാത്തൂണിയയ്ക്ക് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടർ പാരിതോഷികമായി പ്രഖ്യാപിച്ചത്.

Sumit Antil
Sumit Antil
ടോക്യോ പാരാലിമ്പിക്‌സിൽ മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ സുമിത് ആന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് അന്റിലിന് ആറ് കോടിയും, ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ യോഗേഷ് കാത്തൂണിയയ്ക്ക് നാല് കോടി രൂപയുമാണ് ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടർ പാരിതോഷികമായി പ്രഖ്യാപിച്ചത്.
പാരിതോഷികങ്ങൾക്ക് പുറമെ സംസഥാന സർക്കാരിന് കീഴിൽ ഇരുവർക്കും ജോലി നല്‍കുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ടോക്യോ പാരാലിമ്പിക്‌സിലെ മെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ താരങ്ങൾ ഇവിടുത്തെ ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ നടന്ന ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോര്‍ഡോട് കൂടി സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ജാവലിന്‍ താരം സുമിത് അന്റില്‍. പുരുഷന്മാരുടെ ജാവലിന്‍ ത്രോയിന്‍ എഫ് 64 വിഭാഗത്തിലാണ് സുമിത് സ്വര്‍ണം നേടിയത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡ് തിരുത്തിയത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു.
advertisement
പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി യോഗേഷ് കാത്തൂണിയ വെള്ളി മെഡൽ നേടിയത്. സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് യോഗേഷ് കാത്തൂണിയയുടെ മെഡല്‍ നേട്ടം.
പാരാലിമ്പിക്‌സിൽ മികച്ച പ്രകടനം തന്നെ നടത്തുന്ന ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് നേടിയത്. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി മെഡൽ പട്ടികയിൽ 26ാ൦ സ്ഥാനത്താണ് ഇന്ത്യ.
സുമിത് അന്റിലിന് പുറമെ ഷൂട്ടിങ്ങിൽ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഇരുവർക്കും പുറമെ, ഭാവിനബെൻ പട്ടേൽ (ടേബിൾ ടെന്നീസ്, വെള്ളി), നിഷാദ് കുമാർ (ഹൈജമ്പ്, വെള്ളി), ദേവേന്ദ്ര ഝജാരിയ (ജാവലിൻ ത്രോ, വെള്ളി), സുന്ദർ സിങ് ഗുർജർ (ജാവലിൻ ത്രോ, വെങ്കലം) എന്നിവരാണ് മെഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ.
advertisement
അതേസമയം ഡിസ്കസ് ത്രോയിൽ വിനോദ് കുമാർ നേടിയ വെങ്കലം അസാധുവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. മത്സരത്തിനുള്ള കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർ ഇന്ത്യൻ താരത്തിന്റെ മെഡൽ അസാധുവാക്കിയത്. മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ പരാതിയെ തുടർന്നായിരുന്നു ഈ നടപടി. ഒരേ തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളവരാണ് പരസ്പരം പോരടിക്കുക. എന്നാല്‍ വിനോദ് കുമാറിന്റെ കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചു എന്ന് വ്യക്തമാക്കിയ സംഘാടകർ താരത്തെ അയോഗ്യനാക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരാലിമ്പിക്‌സ്‌ മെഡൽ നേട്ടം; സുമിത് അന്റിലിനും യോഗേഷ് കാത്തൂണിയയ്ക്കും പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Next Article
advertisement
വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ
വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ
  • തിലക് വർമയ്ക്ക് ടെസ്റ്റിക്കുലാർ ടോർഷൻ ബാധിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

  • 6 മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനഃസ്ഥാപിക്കാതെ വൃഷണത്തിന്റെ പ്രവർത്തനം സ്ഥിരമായി ബാധിക്കാം.

  • ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ തിലക് വർമ പങ്കെടുക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.

View All
advertisement