'അടുത്ത ദിവസം തന്നെ 49-ൽ നിന്ന് 50-ലേക്ക് എത്തട്ടെ'; കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ

Last Updated:

തന്റെ റെക്കോർഡ് തകർക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സച്ചിൻ ട്വിറ്റ് ചെയ്തു.

കൊല്‍ക്കത്ത: കിങ് കോഹ്ലിയുടെ 35-ാം പിറന്നാൾ ആയിരുന്നു ഇന്ന്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മറ്റൊരു തകർപ്പൻ സെഞ്ച്വറിയുമായി ഉഗ്രൻ ബർത്ത് ഡേ ട്രീറ്റാണ് കോഹ്ലി ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏകദിനത്തിൽ 49-ാം സെഞ്ച്വറി നേടിയ കോഹ്ലി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പമെത്തി. ഇതിനു പിന്നാലെ കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ.
advertisement
സച്ചിന്റെ സമൂഹ മാധ്യമമായ എക്സിലൂടെയാണ് അഭിനന്ദനങ്ങൾ നേർന്നത്. വിരാട് നന്നായി കളിച്ചുവെന്നും. 49ല്‍ നിന്നു 50ല്‍ എത്താന്‍ തനിക്ക് ഒരു വര്‍ഷം വേണ്ടി വന്നു. (ഈയടുത്താണ് സച്ചിന്‍ 50ാം പിറന്നാള്‍ ആഘോഷിച്ചത്) എന്നാല്‍ അടുത്ത ദിവസം തന്നെ 49-ൽ നിന്ന് 50-ലേക്ക് എത്തി തന്റെ റെക്കോർഡ് തകർക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും സച്ചിൻ ട്വിറ്റ് ചെയ്തു. കോഹ്‍ലിയുടെ സെഞ്ച്വറി വന്നത് അദ്ദേഹത്തിന്റെ 35ാം പിറന്നാൾ ദിനത്തിലാണ്. അതുമായി കണക്ട് ചെയ്താണ് തന്റെ 50 പിറന്നാളുമായി ബന്ധപ്പെട്ട അക്കങ്ങൾ നിരത്തിയുള്ള രസകരമായ അഭിനന്ദന കുറിപ്പ്. അതേസമയം കോഹ്ലിക്ക് ജന്മദിനാശംസകൾ നേർന്ന് സച്ചിൻ എത്തിയിരുന്നു. ഒരു മികച്ച വർഷം നേരുന്നു എന്ന് കുറിച്ചാണ് സച്ചിൻ എത്തിയത്.
advertisement
advertisement
 ഈഡൻ ഗാർഡൻസിൽ 119 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്ലി 49-ാം സെഞ്ച്വറി നേടിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ സച്ചിനൊപ്പമായി കോഹ്ലിയുടെ സ്ഥാനം. ഈ ലോകകപ്പിൽ നാലാം സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് നേടിയത്. നേരത്തെ രണ്ട് തവണ സെഞ്ചുറിക്ക് അരികെ പുറത്തായ കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂടുതൽ കരുതലോടെയാണ് സെഞ്ച്വറി തികച്ചത്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരായ കേശവ് മഹാരാജും ഷംസിയും നന്നായി പന്തെറിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടുത്ത ദിവസം തന്നെ 49-ൽ നിന്ന് 50-ലേക്ക് എത്തട്ടെ'; കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement