ICC World Cup | ഐസിസി ലോകകപ്പ്: വിജയികൾക്കും റണ്ണർ അപ്പ് ടീമിനും ലഭിക്കുന്ന സമ്മാനത്തുക എത്രയെന്നോ?
- Published by:Sarika KP
- news18-malayalam
Last Updated:
ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ടൂർണമെന്റിൽ മുൻ ലോകകപ്പ് മത്സരത്തിൽ ഫൈനലിൽ എത്തിയ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും.
2023ലെ പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ഏകദേശം 84 കോടി രൂപയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് നേടുന്ന ടീമിന് ഏകദേശം 33 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. അതേസമയം, നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ രണ്ടാം സ്ഥാനക്കാരാകുന്ന ടീമിന് 16.5 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.
ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ടൂർണമെന്റിൽ മുൻ ലോകകപ്പ് മത്സരത്തിൽ ഫൈനലിൽ എത്തിയ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ഒക്ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് മത്സരങ്ങളിൽ പത്ത് ടീം അംഗങ്ങളും ഒരോ തവണ പരസ്പരം ഏറ്റുമുട്ടും. അവസാനമെത്തുന്ന നാല് ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ ഓരോന്നിലും വിജയിക്കുന്ന ടീമുകൾക്ക് 33 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. മത്സരത്തിൽ തോറ്റ് പുറത്താകുന്ന ടീമിന് 8.4 ലക്ഷം രൂപ വീതവും ലഭിക്കും.
advertisement
”2023 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിലെ ഡർബിനിൽ നടന്ന വാർഷിക സമ്മേളനത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെ മത്സരങ്ങൾക്ക് തുല്യ തുക നൽകുമെന്ന് ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2025-ൽ നടക്കാനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പിനും ഇതേ സമ്മാനത്തുകയായിരിക്കും നൽകുക,”ഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് മുമ്പായി സെപ്റ്റംബർ 29ന് തുടങ്ങുന്ന സന്നാഹ മത്സരങ്ങളിൽ പത്ത് ടീമുകളും ഭാഗമാകും. ഇംഗ്ലണ്ടും നെതർലൻഡ്‌സുമാണ് സന്നാഹമത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികൾ. അതേസമയം, ഏകദിന സൂപ്പർ ലീഗിലെ ആദ്യ എട്ട് ടീമുകൾ ലോകകപ്പിന് സ്വയമേ യോഗ്യത നേടിയിരുന്നു. ബാക്കിയുള്ള ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകൾ ഈ വർഷമാദ്യം നടന്ന യോഗ്യതാ മത്സരങ്ങൾ വിജയിച്ച് എത്തുകയായിരുന്നു.
advertisement
മുമ്പ് രണ്ട് തവണ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇല്ലാതെയുള്ള ആദ്യ ലോകകപ്പ് മത്സരം കൂടിയാണിത്.
മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ അടക്കുമുള്ള രാജ്യങ്ങൾ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനും തങ്ങളുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. പരിക്കിനെത്തുടർന്ന് പാക് താരം നസീം ഷാ ഇത്തവണ മത്സരിക്കില്ല. ശ്രീലങ്കയും ബംഗ്ലാദേശും ഇതുവരെയും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ഓരോ ടീമിനും തങ്ങളുടെ അംഗങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്താനുള്ള അവസാന തീയതി സെപ്റ്റംബർ 27 ആണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 23, 2023 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup | ഐസിസി ലോകകപ്പ്: വിജയികൾക്കും റണ്ണർ അപ്പ് ടീമിനും ലഭിക്കുന്ന സമ്മാനത്തുക എത്രയെന്നോ?