IPL 2025 | ജിയോ ഉപയോക്താക്കൾക്ക് ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ ലൈവ് സ്ട്രീമിംഗ് സൗജന്യമായി എങ്ങനെ കാണാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചു
ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ കാർണിവലായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഇന്ന് ( മാർച്ച് 22) ആരംഭിക്കുകയാണ്.ഈ വർഷം, ഐപിഎൽ 2025 ഓൺലൈനിൽ തത്സമയം സ്ട്രീം ചെയ്യാനുള്ള എക്സ്ക്ലൂസീവ് ഡെസ്റ്റിനേഷൻ ജിയോഹോട്ട്സ്റ്റാർ ആണ്. ഐപിഎൽ 2025 ന്റെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിലേക്ക് സൗജന്യ ആക്‌സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചു കഴിഞ്ഞു. ഐപിഎൽ 2025 ന്റെ തത്സമയ സ്ട്രീമിംഗ് ജിയോഹോട്ട്സ്റ്റാറിൽ മാത്രമാകും ലഭ്യമാവുക. ഇതിനായി തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ളാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
100 രൂപയ്ക്ക് 5 ജിബി ഡേറ്റ (ഒറത്തവണത്തേയ്ക്ക്)ആഡ് ഓൺ പ്ളാനാണ് ആദ്യത്തേത്. 90 ദിവസത്തേക്കുള്ള സൌജന്യ ജിയോ ഹോട്ട് സ്റ്റാർ ആക്സസ് ഇതിലൂടെ ലഭിക്കും. 195 രൂപയ്ക്ക് 15 ജിബി ഡേറ്റയുടെ ( ഒറ്റത്തവണത്തേയ്ക്ക്) ജിയോ ക്രിക്കറ്റ് ഡേറ്റാ പായ്ക്കാണ് രണ്ടാമത്തേത്. 90 ദിവസത്തേക്കുള്ള സൌജന്യ ജിയോ ഹോട്ട് സ്റ്റാർ ആക്സസ് ഇതിലൂടെ ലഭിക്കും. 949 രൂപയ്ക്ക് ദിവസേന രണ്ട് ജിബി വീതം (4ജി) ഡാറ്റ, അൺലിമിറ്റഡ് 5ജി ലഭിക്കുന്ന കോംപ്രിഹെൻസീവ് പായ്ക്കാണ് മൂന്നാമത്തേത്. 84 ദിവസത്തെ സൌജന്യ ജിയോ ഹോട്ട് സ്റ്റാർ ആക്സസും അൺലിമിറ്റഡ് കോളുകളും ദിവസേന 100 എസ്.എം.എസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 22, 2025 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2025 | ജിയോ ഉപയോക്താക്കൾക്ക് ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ ലൈവ് സ്ട്രീമിംഗ് സൗജന്യമായി എങ്ങനെ കാണാം