ഇനി കളിമാറും; ഏകദിന ലോകകപ്പിൽ 14 ടീമുകൾ, ടി20യിൽ 20 ; ചാമ്പ്യൻസ് ട്രോഫി തിരിച്ചു വരുന്നു

Last Updated:

തിങ്കളാഴ്ച ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. 2024-2031 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ കാര്യത്തിലാണ് തീരുമാനമായത്.

News18 Malayalam
News18 Malayalam
ടൂര്‍ണമെന്റുകൾക്ക് പുതിയ മുഖം നൽകുന്ന തീരുമാനങ്ങളുമായി ക്രിക്കറ്റിലെ ആഗോള സമിതിയായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐസിസിയുടെ പരിമിത ഓവർ ടൂർണ്ണമെന്റുകളായ ഏകദിന, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയ്ക്കാണ് മാറ്റം വരാൻ പോകുന്നത്. ഏകദിന ടി20 ലോകകപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിൽ ഐസിസി വർധന വരുത്തി. ചാമ്പ്യൻസ് ട്രോഫി തിരിച്ചു വരുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. തിങ്കളാഴ്ച ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. 2024-2031 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ കാര്യത്തിലാണ് തീരുമാനമായത്.
ഐസിസി തീരുമാന പ്രകാരം 2027, 2031 ഏകദിന ലോകകപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 14 ആക്കി ഉയർത്തി. ഇതോടെ ഏകദിന ലോകകപ്പില്‍ 54 മത്സരങ്ങള്‍ ആകെ മൊത്തം ഉണ്ടാവും. 2003ലെ ലോകകപ്പ് മത്സരം നടത്തിയത് പോലെയാകും ഇനിയുള്ള ലോകകപ്പുകൾ. ഏഴ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ മൂന്ന് ടീമുകൾ സൂപ്പർ 6 ഘട്ടത്തിൽ ഏറ്റുമുട്ടും. പിന്നീട് ഈ ഘട്ടത്തിൽ നിന്നും മുന്നേറുന്നവർ സെമിയിൽ ഏറ്റുമുട്ടും. എന്നാല്‍ 2023ൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പില്‍ ഈ മാറ്റം ഉണ്ടാവില്ല. പത്ത് ടീമുകൾ എന്ന രീതിയിൽ അവസാനമായി മത്സരിക്കുന്ന ലോകകപ്പ് ആകും ഇത്. ഐസിസിയുടെ പുതിയ തീരുമാനം കൂടുതല്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് ലോകകപ്പ് പോലുള്ള വേദികളിലേക്ക് കടന്നു വരാനുള്ള അവസരം ഒരുക്കും.
advertisement
ടി20 ലോകകപ്പിലും ഇതേ പോലെ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രണ്ടു വർഷം കൂടുമ്പോൾ നടക്കും എന്ന് തീരുമാനമായ ടി20 ലോകകപ്പുകളില്‍ 16 ടീമുകൾക്ക് ബദലായി 20 ടീമുകള്‍ വീതം പങ്കെടുക്കും. നിലവിൽ ക്രിക്കറ്റിന്റെ ഏറ്റവും പ്രചാരമുള്ള ഫോർമാറ്റ് എന്ന നിലയിലാണ് ഐസിസി 20 ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്താൻ ഉള്ള തീരുമാനം ഉണ്ടായത്. ഇതോടെ 55 മത്സരങ്ങളാണ് ലോകകകപ്പില്‍ ഉണ്ടാവുക. അഞ്ച് ടീമുകൾ വീതമുള്ള നാലു ​ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ. ഓരോ ​ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ 8 ഘട്ടത്തിലേക്ക് മുന്നേറും.
advertisement
ഇതിനുപുറമെ മറ്റൊരു സുപ്രധാന തീരുമാനം എന്നത് ചാമ്പ്യൻസ് ട്രോഫി തിരിച്ചു കൊണ്ടുവരുന്നു എന്നതാണ്. 2025ലായിരിക്കും എട്ടു ടീമുകളെ ഉൾപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി വീണ്ടും ആരംഭിക്കുക. 2017ലാണ് അവസാനമായി ചാമ്പ്യൻസ് ട്രോഫി നടന്നത്. ഫൈനലിൽ ഇന്ത്യയെ കീഴടക്കി പാകിസ്ഥാനാണ് കിരീടം നേടിയത്. ഇതിലെ ടീമുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഏകദിനത്തിലെ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഉള്ള ടീമുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുക.
advertisement
ഇതുകൂടാതെ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് തുടരുന്ന കാര്യത്തിലും ഐസിസി തീരുമാനമെടുത്തു. 2024-2031 കാലയളവിൽ നാല് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ‌ നടക്കും. 2025, 2027, 2029, 2031 വർഷങ്ങളിലായിരിക്കും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. 2023ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുണ്ടാകുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. നിലവിൽ അവസാന പാദത്തിലുള്ള പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 18നാണ് നടക്കുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്നതിനായി ഇത്തരമൊരു പരിഷ്‌കാരം നടത്തിയ ഐസിസിയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് ടൂര്‍ണമെന്റിന് ലഭിക്കുന്ന ആരാധക പിന്തുണ.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇനി കളിമാറും; ഏകദിന ലോകകപ്പിൽ 14 ടീമുകൾ, ടി20യിൽ 20 ; ചാമ്പ്യൻസ് ട്രോഫി തിരിച്ചു വരുന്നു
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement