രോഹിത് ശര്‍മ ഫോമിലാണെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരം ഡബിള്‍ സെഞ്ചുറി നേടും; റമീസ് രാജ

Last Updated:

ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ഈ മാസം 18നാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കുന്നത്

Rohit Sharma
Rohit Sharma
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐസിസി ടൂര്‍ണമെന്റ് അയതിനാല്‍ ആര് ജയിക്കും ആരൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ആരാകും വിജയിക്കുക ആരൊക്കെ മികച്ച പ്രകടനം പുറത്തെടുക്കും എന്നുള്ള തരത്തില്‍ പ്രവചനങ്ങളും ധാരാളം ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ ക്രിക്കറ്റ് രംഗത്ത് സജീവമായുള്ള താരങ്ങള്‍, മുന്‍ താരങ്ങള്‍ ക്രിക്കറ്റ് വിദഗ്ധര്‍ എന്നിങ്ങനെ ഒരു കൂട്ടം ആള്‍ക്കാര്‍ ഇതിന് പുറകെയാണ്. ഇപ്പോഴിതാ ഫൈനലില്‍ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശര്‍മ ഡബിള്‍ സെഞ്ചുറി അടിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരവും കമന്റേറ്ററുമായ റമീസ് രാജ. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ഈ മാസം 18നാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കുന്നത്.
രോഹിത്- ശുഭ്മാന്‍ ഗില്‍ സഖ്യമാവും ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചനകള്‍. രോഹിത്തിനെപ്പോലെ തന്നെ ആക്രമിച്ച് കളിക്കുന്ന ബാറ്റ്സ്മാനായ ഗില്ലിനെക്കൊണ്ട് ഇന്ത്യ ഓപ്പണ്‍ ചെയ്യിക്കുന്നതാണ് ഉചിതമെന്നു രാജ പറയുന്നു. ഇന്ത്യയുടെ തീരുമാനം അപകട സാധ്യതയുള്ളതാണെന്ന് പറയാന്‍ കഴിയില്ല. ഇരുവരെയും പോലെ ആക്രമിച്ച് കളിക്കുന്ന ഒരു ഓപ്പണിങ് ജോടിയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മ. ഫൈനലില്‍ താരം ഫോമിലായാല്‍ ഡബിള്‍ സെഞ്ചുറി തന്നെ നേടുമെന്നും രാജ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ആദ്യം മധ്യനിരയില്‍ കളിച്ചിരുന്ന രോഹിത് ഓപ്പണറായ ശേഷം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 11 ടെസ്റ്റുകളില്‍ നിന്നും 64.37 ശരാശരിയില്‍ 1030 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുള്ളത്. നാലു ഡബിള്‍ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിതും ഗില്ലും തങ്ങളുടെ പതിവ് ശൈലി വേണ്ടെന്നു വയ്ക്കരുതെന്നു രാജ ഉപദേശിച്ചു. 'നിങ്ങള്‍ ഒരുപാടൊന്നും ചിന്തിച്ച് തല പുകയ്ക്കേണ്ടതില്ല, ക്രീസിലെത്തി സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്താല്‍ മാത്രം മതി. ആക്രമിച്ച് കളിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സ്വതസിദ്ധമായ ശൈലിയാണിത്, കാരണം അവര്‍ അത്തരം ചിന്താഗതി പുലര്‍ത്തുന്ന ആള്‍ക്കാരാണ്.' രാജ കൂട്ടിച്ചേര്‍ത്തു.
advertisement
ഇന്നിങ്സിന്റെ തുടക്കത്തില്‍ രോഹിത്തും ഗില്ലും സാഹചര്യം മനസ്സിലാക്കുന്നത് വരെ അല്‍പ്പം ക്ഷമയോടെ ബാറ്റ് ചെയ്യണമെന്നും അതിനു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കണമെന്നും രാജ ഉപദേശിച്ചു. തനിക്ക് നേരെ വരുന്ന പന്ത് ഒരു ഹാഫ് വോളിയാണെങ്കില്‍ ലോകത്ത് ഏത് സ്ഥലത്ത് ആണെങ്കിലും നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണ് വേണ്ടത്. പന്തിലെ തിളക്കം പോകുന്നത് വരെ മൃദുവായ കൈകളാല്‍ കളിക്കണം. താളം കണ്ടെത്തിയതിന് ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യണമെന്ന അടിസ്ഥാന തത്വങ്ങളില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും രാജ വ്യക്തമാക്കി.
advertisement
അതേസമയം, രോഹിത്തിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ വിദേശത്തേക്കാള്‍ നാട്ടിലാണ് താരത്തിന് വിദേശത്ത് എത്ര മികച്ച റെക്കോര്‍ഡ് അല്ല ഉള്ളത്. അതുകൊണ്ടു തന്നെ പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് തീര്‍ച്ചയായും അദ്ദേഹത്തിനു വെല്ലുവിളിയാവും. ഇന്നിങ്സിന്റെ തുടക്കത്തില്‍ ശ്രദ്ധയോടെ കളിക്കാനായാല്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനു സാധിക്കുമെന്നായിരുന്നു അടുത്തിടെ ബാല്യകാല കോച്ച് ചൂണ്ടിക്കാട്ടിയത്. ഏതായാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലെയുള്ള വലിയൊരു ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും മനോഹാരിതയുള്ള ഷോട്ടുകള്‍ പിറക്കുന്നത് കാണാനാണ് ആരാധകരും കൊതിക്കുന്നത്. തന്റെ ടീമിന് മികച്ച പ്രകടനങ്ങളിലൂടെ ഒരുപാട് വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള ഈ വരാന്‍ പോകുന്ന ടൂര്‍ണമെന്റിലും തിളങ്ങുന്നത് കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് ശര്‍മ ഫോമിലാണെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരം ഡബിള്‍ സെഞ്ചുറി നേടും; റമീസ് രാജ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement