advertisement

ഏഴാമങ്കം അല്‍പ്പസമയത്തിനകം; സെമി ഉറപ്പിക്കാന്‍ ഇന്ത്യ; സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട്

Last Updated:

ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ കഴിയും

ബിര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ത്യക്കിന്ന് ഏഴാമങ്കം. ആറാംജയം ലക്ഷ്യമിട്ടിറങ്ങുന്ന കോഹ്‌ലിപ്പടക്ക് ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ കഴിയും. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത ടീമാണ് ഇന്ത്യ. ബൗളിംഗും മുന്‍നിരബാറ്റിംഗുമാണ് കരുത്ത്. ആദ്യമൂന്ന് കളികളില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടിച്ച രോഹിത് ശര്‍മ കഴിഞ്ഞ രണ്ടുകളികളില്‍ പെട്ടെന്ന് പുറത്തായത് ആശങ്കയാണ്.
ആ രണ്ടുകളികളിലും ഇന്ത്യ മികച്ച സ്‌കോറിലെത്തിയുമില്ല. രാഹുല്‍ മോശമല്ലാതെ കളിക്കുന്നുണ്ടെങ്കിലും പൂര്‍ണമികവ് പ്രകടമല്ല. വിരാട് കോഹ്‌ലി പഴുതുകളില്ലാതെ കളിക്കുന്നണ്ടെന്ന ആശ്വാസമുണ്ട് ടീമിന്. നാലാംനമ്പരില്‍ ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. ഇഴഞ്ഞുനീങ്ങുന്ന മധ്യനിരയാണ് വലിയ പ്രതിസന്ധി. ധോണിയും കേദാര്‍ ജാദവും ചെറുത്തുനില്‍ക്കുന്നുണ്ട്.
Also Read: 1947 നു ശേഷം ഇതാദ്യമായി പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യന്‍ ജയത്തിനായി പ്രാര്‍ത്ഥിക്കുന്നു; എന്തുകൊണ്ട് ?
നിലവില്‍ ബൗളിംഗിന് അപാരമൂര്‍ച്ചയാണ്. കോഹ്‌ലിയെക്കാന്‍ അനിവാര്യനായ ജസ്പ്രീത് ബുമ്രയെ എതിരാളികള്‍ ഇനിയും പഠിച്ചിട്ടില്ല. ഭൂവിക്ക് പകരമെത്തിയ ഷമിയാകട്ടെ ഹാട്രിക്കടക്കം രണ്ടുകളില്‍ വീഴ്ത്തിയത് 8 വിക്കറ്റാണ്. കുല്‍ദീപും ചഹലും വൈവിധ്യംകൊണ്ട് വിസ്മയിപ്പിക്കുന്നുമുണ്ട്.
advertisement
മറുവശത്ത് കടുത്ത സമ്മര്‍ദത്തോടെയാകും ഇംഗ്ലണ്ട് ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. തുടര്‍ തോല്‍വികള്‍ നേരിട്ട ഇംഗ്ലണ്ടിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ സെമിയില്‍ കടക്കുന്നത് ബുദ്ധിമുട്ടാകും. ഓപ്പണര്‍ ജോസണ്‍ റോയ് ഇന്ന് കളിക്കുമെന്നാണ് ഒയിന്‍ മോര്‍ഗന്‍ നല്‍കുന്ന സൂചന
ലോകകപ്പ് തുടങ്ങുമ്പോഴുള്ള ഇംഗ്ലണ്ടല്ല ഇപ്പോഴത്തേത്ത്. ലോക ഒന്നാം റാങ്ക് നഷ്ടമായി. കഴിഞ്ഞ രണ്ട് കളിയും തോറ്റു. ഇന്നും അതാവത്തിച്ചാല്‍ കിരീട സ്വപ്നം പോയിട്ട് സെമി ബര്‍ത്ത് പോലും സാധ്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ജയിക്കാന്‍ ശ്രമിക്കുമെന്ന് നായകന്‍ ഒയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ശാരീരകക്ഷമത പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലാത്ത ജേസണ്‍ റോയിയെയും ജോഫ്ര ആര്‍ച്ചറെയും കളിപ്പിച്ചാണെങ്കില്‍ പോലും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഴാമങ്കം അല്‍പ്പസമയത്തിനകം; സെമി ഉറപ്പിക്കാന്‍ ഇന്ത്യ; സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട്
Next Article
advertisement
മലപ്പുറത്തിന് ഫണ്ട് കുറവ്; ജില്ലാ പുന:ക്രമീകരണത്തിന് മുഖ്യധാരാ പാർട്ടികൾ തയ്യാറാകണം:കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറത്തിന് ഫണ്ട് കുറവ്; ജില്ലാ പുന:ക്രമീകരണത്തിന് മുഖ്യധാരാ പാർട്ടികൾ തയ്യാറാകണം:കേരള മുസ്‌ലിം ജമാഅത്ത്
  • 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്തിന് ആനുപാതികമായ ഫണ്ടും പദ്ധതികളും ലഭ്യമല്ല

  • ജില്ലാ പുന:ക്രമീകരണത്തിലൂടെ വളർച്ചാ മുരടിപ്പ് അവസാനിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണമെന്ന് ആവശ്യം

  • ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ മലപ്പുറം ജില്ല ഇപ്പോഴും പിന്നാക്കം നിലനിൽക്കുന്നുണ്ട്

View All
advertisement