ICC Cricket World Cup 2023: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കളിക്കില്ല
- Published by:Anuraj GR
- news18-malayalam
Last Updated:
24-കാരനായ ശുഭ്മാൻ ഗിൽ ചെന്നൈയിൽ തന്നെ തുടരുകയും ബിസിസിഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ചികിത്സയിലായിരിക്കുകയും ചെയ്യും
ചെന്നൈ: ഡെങ്കിപ്പനി ബാധിച്ച ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ശുഭ്മാൻ ഗിൽ രണ്ടാമത്തെ മത്സരത്തിലും കളിക്കില്ലെന്ന് ഉറപ്പായി. ഡൽഹിയിൽ ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഡൽഹിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘത്തിനൊപ്പം ശുഭ്മാൻ ഗിൽ ഇല്ല.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ബിസിസിഐ ഗില്ലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ‘ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നഷ്ടമായ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിന്, ഒക്ടോബർ 11-ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരായ ടീമിന്റെ അടുത്ത മത്സരം നഷ്ടമാകും’- ബിസിസിഐ അറിയിച്ചു.
2023 ഒക്‌ടോബർ ഒമ്പതിന് ടീം ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ ടീമിനൊപ്പം ഡൽഹിയിലേക്ക് പോകില്ല,” ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു. 24-കാരനായ ഗിൽ ചെന്നൈയിൽ തന്നെ തുടരുകയും ബിസിസിഐ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ചികിത്സയിലായിരിക്കുകയും ചെയ്യും.
advertisement
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്ച നടന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. ശുഭ്മാൻ ഗില്ലിന്‍റെ അഭാവത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇഷാൻ കിഷനാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്‌തത്.
ഡെങ്കിപ്പനിയിൽ നിന്ന് ഗിൽ സുഖം പ്രാപിച്ചതായി വിവിധ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അസുഖത്തിന്റെ സ്വഭാവത്തെക്കുറിച്ച് ബിസിസിഐയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
20 ഇന്നിംഗ്‌സുകളിൽ നിന്ന് 1230 റൺസ് നേടിയ ഗിൽ ഈ വർഷം തകർപ്പൻ ഫോമിലാണ് – ഒരു കലണ്ടർ വർഷം ഇതുവരെയുള്ള ഏതൊരു ബാറ്ററുടെയും ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടത്തിലാണ് അദ്ദേഹം. അഞ്ച് സെഞ്ചുറികളും അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
advertisement
ആദ്യ മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഇന്ത്യ 199-ന് ഓൾഔട്ടാക്കി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. 200 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടോവറിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റ് നിലയിലേക്ക് തകർന്നു. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ റൺസെടുക്കും മുമ്പ് പുറത്തായി. എന്നാൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 09, 2023 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Cricket World Cup 2023: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കളിക്കില്ല