സോഫ്റ്റ്‌ സിഗ്നലും കോവിഡ് ചട്ടങ്ങളും തുടരും; പുതിയ പരിഷ്കരണങ്ങളുമായി ഐ സി സി

Last Updated:

ഏറെ വിവാദമുയർത്തിയ സോഫ്റ്റ് സിഗ്നല്‍ നിയമം പിന്‍വലിക്കേണ്ടതില്ലെന്നാണ് ഐ സി സി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അനില്‍ കുംബ്ലേ ചെയര്‍മാനായ കമ്മറ്റിയുടേതാണ് പുതിയ തീരുമാനം.

അമ്പയർമാരുടെ സോഫ്റ്റ്‌ സിഗ്നലുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങൾ ഈയിടെ പുറത്ത് വന്നിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ മത്സരങ്ങളിലും ബംഗ്ലാദേശിന്റെ ന്യൂസിലൻഡ് പര്യടനത്തിലും ഓൺ ഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ്‌ സിഗ്നലുകളെ ചൊല്ലി ധാരാളം പ്രശ്നങ്ങളും ഉണ്ടായി. ലോക ക്രിക്കറ്റിലെ ഒട്ടേറെ പ്രമുഖർ സോഫ്റ്റ്‌ സിഗ്നലിനെതിരെ രംഗത്ത് വന്നിട്ടുമുണ്ടായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആവശ്യം ബി സി സി ഐ ഈയിടെ അംഗീകരിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പിലാക്കുമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഏറെ വിവാദമുയർത്തിയ സോഫ്റ്റ് സിഗ്നല്‍ നിയമം പിന്‍വലിക്കേണ്ടതില്ലെന്നാണ് ഐ സി സി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അനില്‍ കുംബ്ലേ ചെയര്‍മാനായ കമ്മറ്റിയുടേതാണ് പുതിയ തീരുമാനം. തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനം കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അമ്പയര്‍ തങ്ങളുടെ തീരുമാനം വിധിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്നല്‍. തേർഡ് അമ്പയർക്ക് ഓൺഫീൽഡ് അമ്പയർ സോഫ്റ്റ്‌ എല്ലാ സംഭവത്തിലും നൽകണം എന്നാണ് നിയമം. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും തേര്‍ഡ് അമ്പയറുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.
advertisement
എന്നാല്‍ സോഫ്റ്റ് സിഗ്നല്‍ തുടരുമെന്ന നിലപാടാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. മൈതാനത്ത് നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം വിധിക്കുന്നത് ഇതോടെ തുടരും. മറ്റൊരു സുപ്രധാന മാറ്റവും ഐ സി സി വരുത്തിയിട്ടുണ്ട്. എല്‍ ബി ഡബ്ല്യുവില്‍ വിധി പുനപരിശോധിക്കുന്ന സമയത്ത് വിക്കറ്റ് സോണിന്റെ ഉയരം ഉയര്‍ത്തിയിട്ടുണ്ട്. ഇനി സ്റ്റമ്പിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും വിക്കറ്റ് അനുവദിക്കും. ഇതിന് മുമ്പ് ബെയ്ല്‍സിനെ താഴെ വരെ പന്ത് പതിക്കുന്നതിനെയാണ് ഔട്ടായി വിധിച്ചിരുന്നത്.
advertisement
നിലവിലുള്ള കോവിഡ് ചട്ടങ്ങള്‍ തുടരാനും തീരുമാനമായിട്ടുണ്ട്. 2020ല്‍ കൊണ്ടുവന്ന കോവിഡ് ചട്ടങ്ങള്‍ നിലവിലും എല്ലാം മത്സരങ്ങളും പാലിക്കുന്നുണ്ട്. കോവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാത്ത സാഹചര്യത്തില്‍ കോവിഡ് ചട്ടം തുടരാനാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്ലാ ക്രിക്കറ്റ് ലീഗുകള്‍ക്കും ബാധകമായിരിക്കും. ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് ചട്ടങ്ങള്‍ തുടരും.
advertisement
ഇഷ്ടമുള്ള സമയത്ത് 5 ഓവര്‍ പവര്‍പ്ലേ എന്നത് വനിതാ ക്രിക്കറ്റില്‍ നിന്ന് എടുത്തു മാറ്റിയതാണ് മറ്റൊരു മാറ്റം. വനിതാ ഏകദിന മത്സരം സമനിലയിലാവുമ്പോള്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.
News summary: The contentious 'Umpire's Call' will continue to be a part of the Decision Review System, the International Cricket Council's Board ruled on Thursday, but introduced a few changes to the current DRS protocols.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സോഫ്റ്റ്‌ സിഗ്നലും കോവിഡ് ചട്ടങ്ങളും തുടരും; പുതിയ പരിഷ്കരണങ്ങളുമായി ഐ സി സി
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement