T20 World Cup | കളം നിറഞ്ഞ് ഹർദിക്(63); കോഹ്ലിക്ക് അർധസെഞ്ചുറി(50); ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
33 പന്തിൽ നിന്ന് നാലു ഫോറും അഞ്ചു സിക്സറുകളും ഉൾപ്പെടെ ഹർദിക് പാണ്ഡ്യ 63 റൺസെടുത്തു
ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് റൺസ് വിജയലക്ഷ്യം. ഹർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു.
പവർപ്ലേയിൽ കെ എൽ രാഹുലിനെ(5) നഷ്പ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ രോഹിത് ശർമ-വിരാട് കോഹ്ലി റൺസ് ഉയർത്താൻ തുടങ്ങി. നാലു ഫോര്‍ ഉൾപ്പെടെ 27 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഒമ്പതാമത്തെ ഓവറിൽ നഷ്ടമായി.
തുടർന്നെത്തിയ സൂര്യകുമാർ യാദവ് തിളങ്ങനാകാതെ കൂടാരം കയറി. നാലാം വിക്കറ്റിൽ ക്രീസിലെത്തിയ ഹർദിക്-കോഹ്ലി സഖ്യം ചെർത്തുനിൽപ് ആരംഭിച്ചു. 40 പന്തില്‍ നിന്ന് നാലു ഫോറും ഒരു സിക്സും ഉൾപ്പെടെ അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലി 17മത്തെ ഓവറില്‍ ഔട്ടായി മടങ്ങി.
advertisement
പിന്നീട് ഹര്‍ദിക് പാണ്ഡ്യയുടെ ഒറ്റയാൻ പോരാട്ടമാണ് ഇംഗ്ലണ്ട് ബൗളർമാര്‍ കണ്ടത്. 33 പന്തിൽ നിന്ന് നാലു ഫോറും അഞ്ചു സിക്സറുകളും ഉൾപ്പെടെ 63 റൺസെടുത്താണ് താരം മടങ്ങിയത്. അവസാനത്തെ ഓവറില്‍ ഹിറ്റ് വിക്കറ്റായാണ് ഹർദിക്ക് ഔട്ടായത്. ഋഷഭ് പന്ത് ആറു റൺസെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമില്‍ മാര്‍ക്ക് വുഡ്, ഡേവിഡ് മലാന്‍ എന്നിവര്‍ പരിക്ക് കാരണം കളിക്കുന്നില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2022 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | കളം നിറഞ്ഞ് ഹർദിക്(63); കോഹ്ലിക്ക് അർധസെഞ്ചുറി(50); ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം