ഇന്ത്യയോ ന്യൂസിലാൻഡോ ? ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയസാധ്യതയുള്ള ടീമിനെ പ്രവചിച്ച് സൽമാൻ ബട്ട്

Last Updated:

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കലാശക്കളിക്ക് ഇനിയും ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ഈ ടൂർണമെൻ്റാണ്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമിൻ്റെ പേര് പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്‍ ടീമിന്റെ മുന്‍ നായകനായ സല്‍മാന്‍ ബട്ട്.  ജൂൺ‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ വച്ച് ടെസ്റ്റിലെ മികച്ച ടീം ആരെന്നത് അറിയാനുള്ള പോരാട്ടത്തിനായി ഇരു ടീമുകളും പോരിനിറങ്ങുന്നത്.
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കലാശക്കളിക്ക് ഇനിയും ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം ഈ ടൂർണമെൻ്റാണ്. ക്രിക്കറ്റ് രംഗത്തുള്ള പല പ്രമുഖ താരങ്ങളും ആരാധകരുമെല്ലാം ചാമ്പ്യൻഷിപ്പ് കിരീടം ആര് നേടുന്നതിൽ ആർക്കാണ് സാധ്യത കൂടുതൽ എന്നത് പ്രവചിച്ച് കൊണ്ടിരിക്കുകയാണ്. ഐസിസി ലോക റാങ്കിങിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ഇന്ത്യയെങ്കില്‍ ന്യൂസിലാന്‍ഡ് തൊട്ട്പുറകിൽ രണ്ടാം സ്ഥാനത്തുണ്ട്. ഈ ഒരു ഘടകം തന്നെയാണ് ഫൈനലിനെ കൂടുതല്‍ ആവേശകരമായി മാറ്റിയിരിക്കുന്നത്.
advertisement
ടീമുകളുടെ സാധ്യത പ്രവച്ചിച്ച മുൻ പാകിസ്താൻ താരം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതാണ് ഫൈനലില്‍ ഏറ്റവും നിര്‍ണായകമാവുകയെന്നും അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ സാങ്കേതിക തികവ് കണ്ടെത്തുക വളരെ പ്രധാനമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ അവിടത്തെ പിച്ചുകളിൽ പന്ത് സ്വിംഗ് ചെയ്യുന്നതിനാൽ സാങ്കേതിക തികവ് കണ്ടെത്തുന്ന ടീമിനായിരിക്കും അതു ഗുണം ചെയ്യുകയെന്നു ബട്ട് വിശദമാക്കി.
advertisement
ഇന്ത്യക്കെതിരായ ഫൈനലിനു മുമ്പ് ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടില്‍ രണ്ടു മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇതിനായി നിലവിൽ കിവീസ് ടീം ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഈ പരമ്പര അവർക്ക് ഫൈനലിൽ ചെറിയ മുൻതൂക്കം നൽകുമെന്നത് ഉറപ്പാണ്. അവർക്ക് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. രണ്ടു ടെസ്റ്റുകളില്‍ കളിക്കുന്നത് അടുത്ത മത്സരത്തിലേക്ക് തീർച്ചയായും ഗുണം നൽകും. എന്നാല്‍ മറുവശത്ത്  ഇത്തരത്തിൽ ഒരു മത്സര പരിചയം ലഭിക്കാതെയാകും ഇന്ത്യ ഫൈനലില്‍ ഇറങ്ങുകയെന്നും ബട്ട് നിരീക്ഷിച്ചു.
advertisement
നേരെ മറിച്ച് ഫൈനലിനു വേണ്ടി സതാംപ്ടണില്‍ തയ്യാറാക്കിയ പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണെങ്കില്‍ ഇന്ത്യക്ക് ആകും മത്സരത്തിൽ മേൽക്കൈ ലഭിക്കുകയെന്നും ബട്ട് അഭിപ്രായപ്പെട്ടു. അവസാനമായി പാകിസ്താന്‍ ടീം ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ കളിച്ചപ്പോള്‍ പിച്ച് സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്നതായിരുന്നു. അതുപോലെയുള്ള പിച്ചാണ് ഫൈനലിനും തയ്യാറാക്കുകയെങ്കില്‍ ഇന്ത്യക്കു മുന്‍തൂക്കം ലഭിക്കും. ഇന്ത്യൻ നിരയിൽ മികവുറ്റ സ്പിന്നർമാർ ഉണ്ടെന്നുള്ളത് തന്നെയാണ് ഇതിൻ്റെ കാരണം.
advertisement
ഫൈനലിൽ കളിക്കുന്ന ഇരു ടീമുകളുടേയും കാര്യമെടുക്കുകയാണെങ്കിൽ ഇരു ടീമിലും കാര്യമായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കില്ല. ഇരു ഭാഗത്തും ഒന്നിനൊന്ന് മികച്ച താരങ്ങളാണ് ഉള്ളത്. ലോകോത്തര ബാറ്റിങ് നിരയും അതിനൊപ്പം കിടപിടിക്കുന്ന ബൗളിംഗ് നിരയും തന്നെയാണ് രണ്ട് ടീമുകൾക്കും സ്വന്തമായുള്ളത്. അതുകൊണ്ടു തന്നെ ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തുന്ന ടീമിനായിരിക്കും കിരീടം ലഭിക്കുകയെന്ന് ബട്ട് കൂട്ടിച്ചേർത്തു.
Summary: NewZealand would have an edge over India in the ICC Test Championship final, says former Pakistan player Salman Butt
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയോ ന്യൂസിലാൻഡോ ? ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയസാധ്യതയുള്ള ടീമിനെ പ്രവചിച്ച് സൽമാൻ ബട്ട്
Next Article
advertisement
Rashtriya Ekta Diwas Sardar@150| 'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു'; സർദാർ പട്ടേലിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

  • സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ദേശീയ ഐക്യദിനമായി ആചരിച്ചു

  • ദേശീയ സമഗ്രത, സദ്ഭരണം, പൊതുസേവനം എന്നിവയോടുള്ള പട്ടേലിന്റെ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു

View All
advertisement