അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാമത്

Last Updated:

നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നനായ താരങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുന്‍പന്തിയില്‍ തന്നെയുണ്ട്

ഭൂരിഭാഗം കുട്ടികളും അവരുടെ കുട്ടിക്കാലത്ത് ഒരു സ്‌പോര്‍ട്‌സ് സ്റ്റാര്‍ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഭൂരിഭാഗം ആണ്‍കുട്ടികളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ളവരാകും. അതിന്റെ പിന്നിലെ കാരണം മറ്റൊന്നുമല്ല. ആ രംഗത്ത് നിന്ന് ലഭിക്കുന്ന പേരും പ്രശസ്തിയും ആരാധകരും തന്നെയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് വളരെ ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന ടീമാണ് ഇന്ത്യ. ഈയിടെ ഒരു സിംബാബ്വെ താരം തന്റെ പൊളിഞ്ഞ ഷൂസ് പശ വെച്ച് ഒട്ടിച്ചു ഉപയോഗിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് സിംബാബ്വെ ടീമിന്റെ പരിതസ്ഥിതി ക്രിക്കറ്റ് ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ട് ആഗോള സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ പ്യൂമ കമ്പനി രംഗത്തെത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരങ്ങളുടെ പേരുകളും ചര്‍ച്ച ആയിരിക്കുകയാണ്. നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നനായ താരങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുന്‍പന്തിയില്‍ തന്നെയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം.
advertisement
2020 ല്‍ ഫോബ്‌സ് മാസിക പുറത്തു വിട്ട ലോകത്തെ 100 സമ്ബന്ന കായിക താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍ കൂടിയായിരുന്നു കോഹ്ലി. വര്‍ഷത്തില്‍ 196 കോടി നേടിക്കൊണ്ട് 66ആം സ്ഥാനത്തായിരുന്നു കോഹ്ലി. ഇന്ത്യന്‍ നായകന്‍ കോഹ്ലി ബി സി സി ഐയുമായുള്ള A+ ഗ്രേഡ് കരാറില്‍ നിന്നു മാത്രം ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് കോഹ്ലി സാമ്പാദിക്കുന്നത്. അതോടൊപ്പം ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പ്രതിവര്‍ഷം 17 കോടി രൂപയുടെ കരാറും കോഹ്ലിക്കുണ്ട്.
advertisement
എന്നാല്‍ ലോകത്ത് ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഒന്നാം കോഹ്ലിയേക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ്. 8.9 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, റൂട്ടിന് നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.
ക്യാപ്റ്റന്‍മാരും വാര്‍ഷിക പ്രതിഫലവും
advertisement
ജോ റൂട്ട് - 8.9 കോടി രൂപ
വിരാട് കോഹ്ലി - 7 കോടി രൂപ
ആരോണ്‍ ഫിഞ്ച് & ടിം പെയിന്‍ - 4.87 കോടി
ഡീന്‍ എല്‍ഗര്‍ - 3.2 കോടി രൂപ
ടെംബ ബാവുമ - 2.5 കോടി രൂപ
കെയിന്‍ വില്ല്യംസണ്‍ - 1.77 കോടി രൂപ
ഓയിന്‍ മോര്‍ഗന്‍ - 1.75 കോടി രൂപ
കീറണ്‍ പൊള്ളാര്‍ഡ് - 1.73 കോടി രൂപ
advertisement
ബ്രാത്ത്വൈറ്റ് - 1.39 കോടി രൂപ
ബാബര്‍ അസം - 62.4 ലക്ഷം രൂപ
ദിമുത് കരുണരത്‌നെ - 51 ലക്ഷം രൂപ
കുശാല്‍ പെരേര - 25 ലക്ഷം രൂപ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാമത്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement