ICC World cup 2019: ന്യൂസിലാൻഡ്- തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ തോൽക്കുന്ന മൂന്നാമത്തെ ടീം
Last Updated:
2007, 2011 വർഷങ്ങളിലാണ് ശ്രീലങ്ക ലോകകപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയത്
ലോർഡ്സ്: ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ട് ഫൈനലുകൾ തോൽക്കുന്ന മൂന്നാമത്തെ ടീമായി ന്യൂസിലാൻഡ് മാറി. പന്ത്രണ്ടാം ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് അടിയറവ് പറഞ്ഞതോടെയാണിത്. നേരത്തെ ശ്രീലങ്കയും ഇംഗ്ലണ്ടുമാണ് ഇത്തരത്തിൽ രണ്ടു ലോകകപ്പ് ഫൈനലുകളിൽ അടുത്തടുത്ത് തോറ്റത്. 2015 ലോകകപ്പിൽ ഓസീസിനോട് ന്യൂസിലാൻഡ് തോറ്റിരുന്നു.
1987ലും 1992ലും ആണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലുകളിൽ തോറ്റത്. ഇന്ത്യയിൽ നടന്ന 1987 ലോകകപ്പ് ഫൈനലിൽ ഓസീസിനോടായിരുന്നു ഇംഗ്ലണ്ട് തോറ്റത്. 1992ൽ പാകിസ്ഥാനോടും അവർ തോൽവി വഴങ്ങി.
2007, 2011 വർഷങ്ങളിലാണ് ശ്രീലങ്ക ലോകകപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയത്. കരീബിയൻ മണ്ണിൽവെച്ച് 2007ൽ ഓസ്ട്രേലിയയോട് തോറ്റപ്പോൾ 2011ൽ മുംബൈയിൽ ഇന്ത്യയോടായിരുന്നു ശ്രീലങ്കയുടെ തുടർ തോൽവി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 1:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World cup 2019: ന്യൂസിലാൻഡ്- തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിൽ തോൽക്കുന്ന മൂന്നാമത്തെ ടീം