IND vs AUS Final ICC World Cup 2023: ഇന്ത്യ വിയർക്കുന്നു; 9 വിക്കറ്റുകൾ നഷ്ടമായി

Last Updated:

മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസും ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി

Australia
Australia
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 9ാം വിക്കറ്റ് നഷ്ടമായി. 28 പന്തുകളിൽ 18 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഒടുവിൽ പുറത്തായത്.  3 പന്തിൽ 1 റൺസ് നേടിയ ജസ്പ്രീത് ബുംറയാണ് ഒടുവിൽ പുറത്തായത്. 47.4 ഓവറിൽ 9ന് 227 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസും ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
4 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്.
അർധ സെഞ്ചുറി നേടിയതിന് പിന്നാലെ സൂപ്പർ താരം വിരാട് കോഹ്ലി പുറത്തായി. 56 പന്തുകളിൽനിന്നാണ് കോലി അർധ സെഞ്ചുറി കണ്ടെത്തിയത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി. 63 പന്തില്‍ 54 റൺസെടുത്താണ് കോഹ്ലി പുറത്തായത്.  കോഹ്ലിക്ക് പിന്നാലെയെത്തിയ രവീന്ദ്ര ജഡേജ 22 പന്തിൽ 9 റൺസെടുത്ത് പുറത്തായി.
advertisement
7 പന്തിൽ 4 റൺസ് നേടിയ ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. അഞ്ചാം ഓവറിൽ സ്കോർ 30ൽ നിൽക്കേ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.
advertisement
3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് രാഹുലും കോഹ്ലിയും ശ്രദ്ധയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാൽ അർധ സെഞ്ചുറിക്ക് പിന്നാലെ 29ാം ഓവറിൽ വിരാട് കോഹ്ലി പുറത്തായത് തിരിച്ചടിയായി. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയെ ഹേസിൽവുഡ് കീപ്പറിന്റെ കൈകളിലെത്തിച്ചു. കെ എൽ രാഹുലിനൊപ്പം സൂര്യകുമാർ യാദവ് എത്തിയതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു. എന്നാൽ 42 ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് രാഹുലിന്റെ ബാറ്റിലുരഞ്ഞ് കീപ്പറുടെ കൈകളിലെത്തി.  107 പന്തുകളിൽ 66 റൺസായിരുന്നു രാഹുലിന്റെ സംഭാവന. പിന്നാലെയെത്തിയ മുഹമ്മദ് ഷമി 10 പന്തിൽ 6, ജസ്പ്രീത് ബുംറ 3 പന്തിൽ 1 എന്നിവർ നിലയുറപ്പിക്കാതെ മടങ്ങി.
advertisement
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു.
ഇന്ത്യൻ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
advertisement
ഓസ്ട്രേലിയൻ ടീം- ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS Final ICC World Cup 2023: ഇന്ത്യ വിയർക്കുന്നു; 9 വിക്കറ്റുകൾ നഷ്ടമായി
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement