ചരിത്രമെഴുതി ഷാകിബ്; വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 64 റണ്‍സ് ജയം
Last Updated:
ചിറ്റഗോങ്ങ്: ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയില്‍ വന്‍തിരിച്ചടി ഏറ്റുവാങ്ങിയതിനു പിന്നാലെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലും വിന്‍ഡീസിന് തോല്‍വി. ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ചരിത്ര നേട്ടം കൈവരിച്ച മത്സരത്തില്‍ 64 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ കരീബിയന്‍ സഖ്യത്തെ തകര്‍ത്തത്. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയ ഷാകിബ് അല്‍ ഹസന്‍ 200 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കി.
മത്സരത്തില്‍ 22 റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാകിബ് വേഗത്തില്‍ 3,000 റണ്‍സും 20 വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് കൈവരിച്ചത്. 54 ാം മത്സരത്തിലാണ് താരം ഈ നേട്ടം താരം സ്വന്തമാക്കുന്നത്. നേരത്തെ 55 മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 200 വിക്കറ്റും നേടിയ ഇംഗ്ലീഷ് താരം ഇയാന്‍ ബോത്തമിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.
മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ തൈജുല്‍ ഇസ്‌ലാമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് മത്സരത്തില്‍ മികച്ച ജയം സമ്മാനിച്ചത്. അവസാന ആറ് ഇന്നിങ്ങ്‌സുകളില്‍ താരത്തിന്റെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. നേരത്തെ ബംഗ്ലാദേശ് ആദ്യ ഇന്നിങ്ങ്‌സില്‍ 324 റണ്‍സായിരുന്നു നേടിയത്.
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഇന്നിങ്ങ്‌സ് 246 ല്‍ അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് 125 ന് പുറത്താവുകയും ചെയ്തു. എന്നാല്‍ 204 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് 1- 0 ത്തിന്റെ അപരാജിത ലീഡ് സ്വന്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 5:30 PM IST


