advertisement

ചരിത്ര നേട്ടവുമായി മേരി കോം

Last Updated:
ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മേരി കോം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണമാണ് മേരി കോം ഇന്ന് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമാണ് മേരി കോം. 5- 0 ത്തിനായിരുന്നു മേരി കിരീടം നേടിയത്.
48 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത്. 2010 ന് ശേഷം ഇത് ആദ്യമായായിരുന്നു മേരികോം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.
നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതി അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്ലര്‍ക്കൊപ്പം പങ്കിടുകയായിരുന്നു താരം.  2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. ഇതിന് പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.
advertisement
അതേസമയം മറ്റൊരു ഇന്ത്യൻ താരമായ സോണിയ ചാഹലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സോണിയയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പായിരുന്നു ഇത്. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം  ജമ്മൻ താരത്തോടാണ്  പരാജയപ്പെട്ടത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്ര നേട്ടവുമായി മേരി കോം
Next Article
advertisement
'ഒരു പവൻ നേടാം' ആരോഗ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണ സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
'ഒരു പവൻ നേടാം' ആരോഗ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണ സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
  • ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം

  • റെയിൽവേ പോലീസും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ആക്രമണത്തിന് തെളിവ് കണ്ടെത്തിയില്ല

  • മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും സംഭവത്തിൽ നാടകമാണെന്നും കെ എസ്‌ യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു

View All
advertisement