'ഇതിന് ഒപ്പമുണ്ട്'; ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി; പോസ്റ്റ് പങ്കിട്ട് കോണ്‍ഗ്രസ്
- Published by:Sarika KP
- news18-malayalam
Last Updated:
ലോകകപ്പില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ ട്വീറ്റ് പങ്കിട്ട പ്രതിപക്ഷത്തിന്‍റെ മനസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ചിലർ പറയുന്നത്.
അഹമ്മദാബാദ്: ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടത്തിന്റെ ചൂടിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിനിടെയിൽ പല തരത്തിലുള്ള പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിജെപി പങ്കുവച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാക്കുന്നത്. ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നു’ എന്ന് കുറിച്ചായിരുന്നു ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ ഇതിനു പിന്നാലെ ബിജെപിയുടെ പോസ്റ്റ് പങ്കുവച്ച് കോൺഗ്രസ് രംഗത്ത് എത്തി. ഇത് ഏവരെയും ആശ്ചര്യപ്പെടുത്തി. ‘ഇന്ത്യ’ വിജയിക്കും എന്ന് കുറിച്ചായിരുന്നു കോണ്‍ഗ്രസ് ബിജെപിയുടെ ട്വീറ്റ് പങ്കിട്ടത്.\
Come on Team India! 🇮🇳🏏🏆
We believe in you!
— BJP (@BJP4India) November 19, 2023
ഇതിനു പിന്നാലെ നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തുന്നത്. ക്രിക്കറ്റ് ഈ രാജ്യത്തെ എങ്ങിനെ ഒന്നിപ്പിക്കുന്നു എന്ന് കാണിക്കുന്നതാണ് ഇതെന്നാണ് ചിലർ കുറിക്കുന്നത്. എന്നാല്‍ ചിലര്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച ഇന്ത്യ, ടീം ഇന്ത്യയാണോ അതോ ‘ഇന്ത്യ’ മുന്നണിയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.
advertisement
True that!
JEETEGA INDIA 🇮🇳 https://t.co/nLEInv14WR
— Congress (@INCIndia) November 19, 2023
അതേസമയം ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിരാട് കോഹ്ലി (63 പന്തിൽ 54), കെ എൽ രാഹുൽ (107 പന്തിൽ 66) എന്നിവർ അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ 31 പന്തിൽ 47 റൺസെടുത്തു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസും ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 19, 2023 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതിന് ഒപ്പമുണ്ട്'; ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി; പോസ്റ്റ് പങ്കിട്ട് കോണ്‍ഗ്രസ്