IND vs ENG 2022 1st ODI | ആഞ്ഞടിച്ച് ജസ്പ്രിത് ബുംറ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ മുൻനിര തകർത്ത് ഇന്ത്യ

Last Updated:

ഫീൽഡിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് ബുംറയും കൂട്ടരും നടത്തിയത്

ഓവല്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങിന്‍റെ മുൻനിര തകർന്നടിഞ്ഞു. ഇന്ത്യയുടെ സ്ട്രൈക്ക് ബോളർ ജസ്പ്രിത് ബുംറ ആഞ്ഞടിച്ചതോടെ ആറ് ഓവർ ആയപ്പോഴേക്കും ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 ഓവറിൽ അഞ്ചിന് 49 റൺസ് എന്ന പരിതാപകരമായ നിലയിലാണ് ഇംഗ്ലണ്ട്. 24 റൺസോടെ ജോസ് ബട്ട്ലറും 10 റൺസോടെ മൊയിൻ അലിയുമാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.
ഫീൽഡിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് ബുംറയും കൂട്ടരും നടത്തിയത്. ജേസൻ റോയ് (പൂജ്യം), ജോണി ബെയർസ്റ്റോ (ഏഴ്), ജോ റൂട്ട് (പൂജ്യം) എന്നീ വമ്പൻമാർ പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് 2.4 ഓവറിൽ മൂന്ന് ഏഴ് റൺസ് എന്ന നിലയിലായി. ഈ മൂന്നു വിക്കറ്റും നേടിയത് ജസ്പ്രിത് ബുംറയാണ്. വൈകാതെ ഇംഗ്ലണ്ടിന്‍റെ സൂപ്പർതാരം ബെൻ സ്റ്റോക്ക്സ് കൂടി സംപൂജ്യനായി മടങ്ങി. മൊഹമ്മദ് ഷമിയാണ് സ്വന്തം പന്തിൽ സ്റ്റോക്ക്സിനെ പിടികൂടിയത്. റൺസെടുക്കും മുമ്പ് ലിയാം ലിവിങ്സ്റ്റണിലെ ജസ്പ്രിത് ബുംറ ക്ലീൻ ബോൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് 7.5 ഓവറിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന നായകൻ ജോസ് ബട്ട്ലറും മൊയിൻ അലിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽനിന്ന് മുന്നോട്ടു നയിക്കുന്നത്.
advertisement
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് കളിക്കുന്നില്ല. ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. രോഹിതിനൊപ്പം ധവാനായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.
advertisement
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഏകദിന പരമ്പരയിലും വിജയകുതിപ്പ് നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG 2022 1st ODI | ആഞ്ഞടിച്ച് ജസ്പ്രിത് ബുംറ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ മുൻനിര തകർത്ത് ഇന്ത്യ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement