advertisement

IND vs ENG 2022 1st ODI | ബുംറയ്ക്ക് മുന്നിൽ തകർന്ന് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 111 റൺസ് വിജയലക്ഷ്യം

Last Updated:

മത്സരത്തിന്‍റെ രണ്ടാം ഓവറിൽ ജേസൺ റോയിയെയും ജോ റൂട്ടിനെയും ബുംറ പൂജ്യത്തിന് പുറത്താക്കിയതോടെ മത്സരത്തിന്‍റെ ഗതി വ്യക്തമായിരുന്നു

Bumrah
Bumrah
ഓവൽ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 111 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 25.4 ഓവറിൽ 110 റൺസിന് പുറത്താകുകയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ ജേസൺ റോയിയെയും ജോ റൂട്ടിനെയും ബുംറ പൂജ്യത്തിന് പുറത്താക്കിയതോടെ മത്സരത്തിന്‍റെ ഗതി വ്യക്തമായിരുന്നു. തുടകത്തിൽ നേരിട്ട തകർച്ചയിൽനിന്ന് വലിയ തിരിച്ചുവരവിന് ഇംഗ്ലണ്ടിന് കഴിഞ്ഞതുമില്ല. 30 റൺസെടുത്ത നായകൻ ജോസ് ബട്ട്‌ലറാണ് ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി വെറും 19 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി. ബുംറയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. കൂടാതെ ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന നേട്ടവും ബുംറ കൈവരിച്ചു.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് ബുംറയും കൂട്ടരും പുറത്തെടുത്തത്. ജേസൻ റോയ് (പൂജ്യം), ജോണി ബെയർസ്റ്റോ (ഏഴ്), ജോ റൂട്ട് (പൂജ്യം) എന്നീ വമ്പൻമാർ പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് 2.4 ഓവറിൽ മൂന്നിന് ഏഴ് റൺസ് എന്ന നിലയിലായി. ഈ മൂന്നു വിക്കറ്റും നേടിയത് ജസ്പ്രിത് ബുംറയാണ്. വൈകാതെ ഇംഗ്ലണ്ടിന്‍റെ സൂപ്പർതാരം ബെൻ സ്റ്റോക്ക്സ് കൂടി സംപൂജ്യനായി മടങ്ങി. മൊഹമ്മദ് ഷമിയാണ് സ്വന്തം പന്തിൽ സ്റ്റോക്ക്സിനെ പിടികൂടിയത്. റൺസെടുക്കും മുമ്പ് ലിയാം ലിവിങ്സ്റ്റണിലെ ജസ്പ്രിത് ബുംറ ക്ലീൻ ബോൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് 7.5 ഓവറിൽ അഞ്ചിന് 26 റൺസ് എന്ന നിലയിലായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന നായകൻ ജോസ് ബട്ട്ലറും മൊയിൻ അലിയും ചേർന്നാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽനിന്ന് മുന്നോട്ടു നയിക്കുന്നത്.
advertisement
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് കളിക്കുന്നില്ല. ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. രോഹിതിനൊപ്പം ധവാനായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.
advertisement
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഏകദിന പരമ്പരയിലും വിജയകുതിപ്പ് നിലനിർത്താനാണ് ഇന്ത്യയുടെ ശ്രമം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG 2022 1st ODI | ബുംറയ്ക്ക് മുന്നിൽ തകർന്ന് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് 111 റൺസ് വിജയലക്ഷ്യം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement