നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | കോഹ്ലിയുടെ വിക്കറ്റ് ആഘോഷം വൈറല്‍; ബാര്‍മി ആര്‍മിക്കുള്ള മറുപടിയെന്ന് ക്രിക്കറ്റ് ആരാധകര്‍

  IND vs ENG | കോഹ്ലിയുടെ വിക്കറ്റ് ആഘോഷം വൈറല്‍; ബാര്‍മി ആര്‍മിക്കുള്ള മറുപടിയെന്ന് ക്രിക്കറ്റ് ആരാധകര്‍

  ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴും ജോണി ബെയര്‍‌സ്റ്റോയെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴുമായിരുന്നു ഗ്യാലറിയിലേക്ക് നോക്കി ട്രംപറ്റ് വായിക്കുന്നതുപോലെ കോഹ്ലി പ്രതികരിച്ചത്.

  News18

  News18

  • Share this:
   ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര വിജയമായിരുന്നു. കോഹ്ലിയും കൂട്ടരും നേടിയെടുത്ത ഈ ജയത്തെ അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നിട്ടും രണ്ടാം ഇന്നിങ്സില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയം ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും നേടിയെടുത്തത്. ഓവലില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായി. അരനൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓവലില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.

   മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അത് മറ്റൊന്നുമല്ല, ഗ്യാലറിയിലേക്ക് നോക്കി കോഹ്ലി ട്രംപറ്റ് (ബാര്‍മി ആര്‍മി വായിക്കുന്ന കുഴല്‍ വാദ്യം) വായിക്കുന്നതുപോലെയുള്ള ആക്ഷന്‍ കാണിക്കുന്ന ചിത്രമായിരുന്നു അത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോഴായിരുന്നു കോഹ്ലിയുടെ ഈ ആഘോഷം. ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തിരുന്നു.

   ഇംഗ്ലണ്ട് ഓപ്പണര്‍ ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോഴും ജോണി ബെയര്‍‌സ്റ്റോയെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോഴുമായിരുന്നു ഗ്യാലറിയിലേക്ക് നോക്കി ട്രംപറ്റ് വായിക്കുന്നതുപോലെ കോഹ്ലി പ്രതികരിച്ചത്. ഗ്യാലറിയിലുണ്ടായിരുന്ന ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിക്കുള്ള മറുപടിയാണിതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. എന്നാല്‍ കോഹ്ലിയുടെ കളിയാക്കല്‍ അല്‍പ്പത്തരമായിപ്പോയെന്ന രീതിയിലുള്ള പ്രതികരണവും ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

   മത്സരശേഷം കോഹ്ലിയുടെ ചിത്രം പങ്കുവെച്ച് ഡെയ്ലി മെയില്‍ ലേഖകന്‍ ലോറന്‍സ് ബൂത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു. 'അതെനിക്ക് ഇഷ്ടപ്പെട്ടു, സഹതാരങ്ങളെല്ലാം വിക്കറ്റ് വീഴ്ച ആഘോഷിക്കുമ്പോള്‍ കോഹ്ലി മാത്രം ഇംഗ്ലണ്ട് ആരാധകരെ കളിയാക്കുന്നു. സംഗതി കൊള്ളാം'- ബൂത്ത് ട്വീറ്റ് ചെയ്തു. കോഹ്ലിയുടേത് നിലവാരം കുറഞ്ഞ പ്രതികരണമായിപ്പോയെന്നും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പലതും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഹ്ലിയുടെ നടപടി ശരിയായില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ നിക്ക് കോംപ്ടണും പറഞ്ഞു.


   എന്നാല്‍ കോഹ്ലിയുടേത് നിലവാരം കുറഞ്ഞ നടപടിയല്ല ക്യാപ്റ്റന്റെ ചങ്കൂറ്റമാണിതെന്നാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ പ്രതികരിച്ചത്.

   ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും ഒരു ദിവസത്തില്‍ തന്നെ വീഴ്ത്തിയാണ് ഇന്ത്യ ജയം നേടിയത്. ബൗളര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാതിരുന്ന പിച്ചിലാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് ഈ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. നേരിയ വിജയസാധ്യത കണ്ടാല്‍ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
   Published by:Sarath Mohanan
   First published:
   )}