IND vs SA 3rd T20: സഞ്ജു സാംസന് തുടർച്ചയായ 2 സെഞ്ചുറി റെക്കോഡിന് പിന്നാലെ തുടർച്ചയായ 2 ഡക്ക് റെക്കോഡ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്
സഞ്ജു സാംസന് തുടർച്ചയായ 2 സെഞ്ചുറി റെക്കോഡിന് പിന്നാലെ തുടർച്ചയായ 2 ഡക്ക് റെക്കോഡ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. മത്സരത്തിൽ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് ആരാധകരെയും നിരാശപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡും സഞ്ജുവിന്‍റെ തലയിലായി. ഇതോടെ ഈ വർഷം അഞ്ച് കളികളിലാണ് സഞ്ജു പൂജ്യത്തിനു പുറത്തായത്. ജനുവരിയിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലും ജൂലായിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സരത്തിലും സഞ്ജു ഡക്കായിരുന്നു. ഒരേ കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ രണ്ടു സെഞ്ചറിയും അഞ്ച് ഡക്കും എന്ന മോശം റെക്കോഡും താരത്തിന്റെ പേരിലായി. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 സിക്‌സ് ഉൾപ്പെടെ കേവലം 47 പന്തിലാണ് സഞ്ജു സാംസൺ സെഞ്ചുറി തികച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 13, 2024 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA 3rd T20: സഞ്ജു സാംസന് തുടർച്ചയായ 2 സെഞ്ചുറി റെക്കോഡിന് പിന്നാലെ തുടർച്ചയായ 2 ഡക്ക് റെക്കോഡ്