T20 world cup| അര്‍ധസെഞ്ചുറി തികച്ച് കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

Last Updated:

അര്‍ധസെഞ്ചുറി തികച്ച കോലിയും അര്‍ധസെഞ്ചുറിയ്ക്കരികെ വീണുപോയ അക്ഷറുമാണ് ടീമിന് തുണയായത്.

ടി20 ലോകകപ്പ് ഫൈനലിൽ 177 റൺസ് നേടി രോഹിത്തും സംഘവും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് 176 റൺസെടുത്തത്. തുടക്കം നിരാശയായിരുന്നെങ്കിലും കോലിയും അക്ഷറും വന്നതോടെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അര്‍ധസെഞ്ചുറി തികച്ച കോലിയും അര്‍ധസെഞ്ചുറിയ്ക്കരികെ വീണുപോയ അക്ഷറുമാണ് ടീമിന് തുണയായത്.
ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമാവുകയായിരുന്നു. പന്തും(0)രോഹിത്തുമാണ്(9)സൂര്യ കുമാർ യാദവ് (3) പുറത്തായത്. രണ്ട് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ കേശവ് മഹാരാജാണ്. സൂര്യകുമാറിനെ റബാദ പുറത്താക്കി.
അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലന്‍ ത്രോയിലൂടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 19-ാം ഓവറില്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി കോലി പുറത്തായി, ശിവം ദുബെ (16 പന്തില്‍ 27) പുറത്തായി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 world cup| അര്‍ധസെഞ്ചുറി തികച്ച് കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
'ഐ ലവ് മുഹമ്മദ്' റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ
'ഐ ലവ് മുഹമ്മദ്' റാലി സംഘർഷം; യുപി പുരോഹിതൻ കസ്റ്റഡിയിൽ
  • തൗഖീർ റാസ ഖാനെ ബറേലിയിൽ നടന്ന 'ഐ ലവ് മുഹമ്മദ്' റാലി സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.

  • പൊലീസും ജനക്കൂട്ടവും തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്തു.

  • പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.

View All
advertisement