IND vs SL Asia Cup Final | ആരാകും ഏഷ്യന്‍ ചാമ്പ്യന്മാര്‍; ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനല്‍ പോരാട്ടം

Last Updated:

പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തി

ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3:00 മണിക്കാണ് മത്സരം. പതിനൊന്നാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിൽ എത്തുന്നത്. അഞ്ചു തവണ ലങ്ക ചാമ്പ്യന്മാരായി. ഇന്ത്യ 10 തവണ ഫൈനലിൽ എത്തി. ഇന്നത്തെ മത്സരവും മഴ തടസ്സപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ഫൈനലിന് ഒരു റിസർവ് ദിനം കൂടി അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണ ഇല്ലാതെയാകും ലങ്ക കളിക്കുക. 2018ൽ ഏഷ്യാ കപ്പ് നേടിയ ശേഷം മറ്റൊരു പ്രധാന ടൂർണമെന്റിലും ചാമ്പ്യന്മാരാകാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ടൂർണമെൻറ് ജയം സ്വന്തമാക്കാം എന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
advertisement
 ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലിന് ഫൈനല്‍ കളിക്കില്ല. ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്.
ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും നയിക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SL Asia Cup Final | ആരാകും ഏഷ്യന്‍ ചാമ്പ്യന്മാര്‍; ഇന്ത്യ-ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനല്‍ പോരാട്ടം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement