അശ്വിന്‍റെ പന്തുകൾക്ക് മുന്നിൽ വിൻഡീസ് വീണു; ഇന്ത്യൻ ജയം ഇന്നിംഗ്സിനും 141 റൺസിനും
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ ഏഴും വിക്കറ്റുകൾ വീഴ്ത്തിയ ആർ അശ്വിൻ മത്സരത്തിൽ ആകെ നേടിയത് 12 വിക്കറ്റുകൾ
റോസോ: ആർ അശ്വിന്‍റെ സ്പിൻ മാന്ത്രികതയ്ക്ക് മുന്നിൽ മറുപടിയില്ലാതെ ബാറ്റ് താഴ്ത്തി കരീബിയൻ പട. ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരുന്നിംഗ്സിനും 141 റൺസിന്‍റെയും തിളക്കമാർന്ന ജയം. രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകൾ നേടിയ അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ അശ്വിൻ മത്സരത്തിൽ 12 വിക്കറ്റുകൾ സ്വന്തം പേരിൽ ചേർത്തു. വിൻഡീസിനെതിരായ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ ജയത്തോടെ തുടങ്ങാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ആദ്യ ടെസ്റ്റ് ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ 12 നിർണായക പോയിന്റുകളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലിന് 400 എന്ന നിലയിലായിരുന്ന ഇന്ത്യ. ഒന്നാം ഇന്നിംഗ്സ് അഞ്ചിന് 421 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 271 റൺസിന്റെ ലീഡ് ലഭിച്ചു. മത്സരത്തിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ വിൻഡീസിനെ കാത്തിരുന്നത് മറ്റൊരു തകർച്ചയായിരുന്നു. മൂന്നാം ദിവസത്തിലെ മൂന്നാം സെഷനിൽ തന്നെ കരീബിയൻ പട വെറും 130 റൺസിന് കൂടാരം കയറി. മത്സരം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്തു. 71 റൺസ് വഴങ്ങിയാണ് അശ്വിൻ ഏഴ് വിക്കറ്റ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് സിറാജ് ഒരു വിക്കറ്റും നേടി.
advertisement
ആദ്യ ഇന്നിംഗ്‌സിൽ 47 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് അരങ്ങേറ്റക്കാരൻ അലിക്ക് അത്നാസെ, രണ്ടാം ഇന്നിംഗ്‌സിൽ 28 റൺസ് നേടി ടോപ്സ്കോററായി. ജേസൺ ഹോൾഡർ (20), ജോമൽ വാരികൻ (18) എന്നിവർ മാത്രമാണ് പേരിന് പിടിച്ചുനിൽക്കാനായത്.
യുവതാരം യശസ്വി ജയ്സ്വാളിന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിലെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് നെടുന്തൂണായത്. 171 റൺസ് നേടിയ ജയ്സ്വാൾ തന്നെയാണ് മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരത്തിന് അർഹനായത്. നായകൻ രോഹിത് ശർമ്മയും സെഞ്ച്വറി നേടിയിരുന്നു.
advertisement
നേരത്തെ, യശസ്വി ജയ്‌സ്വാൾ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ചരിത്രപരമായ 171 റൺസ് നേടി കൂറ്റൻ വിജയത്തിന് അടിത്തറയിട്ടു. ആദ്യ ഇന്നിംഗ്‌സിൽ മികച്ച സ്‌കോറുണ്ടാക്കി വെസ്റ്റ് ഇൻഡീസിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ച തന്റെ അരങ്ങേറ്റത്തിലെ അച്ചടക്കത്തോടെയുള്ള തകർപ്പൻ പ്രകടനത്തിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മികച്ച സെഞ്ച്വറി നേടി, വിരാട് കോഹ്‌ലി ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി, 76 റൺസിന് പുറത്തായി. അത് അദ്ദേഹത്തിന്റെ ഒഴുക്കിൽ പെട്ടില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 15, 2023 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അശ്വിന്‍റെ പന്തുകൾക്ക് മുന്നിൽ വിൻഡീസ് വീണു; ഇന്ത്യൻ ജയം ഇന്നിംഗ്സിനും 141 റൺസിനും