IND vs NZ | മുംബൈ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു; കിവീസിന് ബാറ്റിംഗ് തകർച്ച; എട്ട് വിക്കറ്റ് നഷ്ടം

Last Updated:

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 270 റൺസ് പിന്നിലുള്ള അവർക്ക് ഫോളോ ഓൺ ഒഴിവാക്കാൻ 66 റൺസ് കൂടി വേണം.

Image: ICC, Twitter
Image: ICC, Twitter
അജാസ് പട്ടേലിന്റെ (Ajaz Patel) 10 വിക്കറ്റ് നേട്ടത്തിൽ മുംബൈ ടെസ്റ്റിൽ ഇന്ത്യയെ (India) ഒന്നാം ഇന്നിങ്സിൽ 325 റൺസിന് പുറത്താക്കി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് (New Zealand) ബാറ്റിംഗ് തകർച്ച. ഇന്ത്യൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡ് 60 റൺസിന് എട്ട് വിക്കറ്റ് എന്ന ദയനീയമായ നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 270 റൺസ് പിന്നിലുള്ള അവർക്ക് ഫോളോ ഓൺ ഒഴിവാക്കാൻ 66 റൺസ് കൂടി വേണം.
ന്യൂസിലൻഡ് നിരയിൽ അജാസ് ഒറ്റയാൾ പട്ടാളമായപ്പോൾ ഇന്ത്യയുടെ മറുപടി കൂട്ടാക്രമണമായിരുന്നു. ഇന്ത്യൻ ബൗളർമാരുടെ കൂട്ടാക്രമണത്തിന് മുന്നിൽ പകച്ച് പോവുകയായിരുന്നു ന്യൂസിലൻഡ് ബാറ്റർമാർ.
ഇന്ത്യൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ കിവീസിനെ തകർച്ചയിലേക്ക് തള്ളി വിട്ടത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ പ്രകടനമായിരുന്നു. ടോം ലാഥം (10), വിൽ യങ് (4), റോസ് ടെയ്‌ലർ (1) എന്നിവരെ പുറത്താക്കിയാണ് സിറാജ് ന്യൂസിലൻഡിനെ ഞെട്ടിച്ചത്. സിറാജ് തുടങ്ങി വെച്ചത് മറ്റ് ഇന്ത്യൻ ബൗളർമാർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. സിറാജിന് ശേഷം അശ്വിന്റെ ഊഴമായിരുന്നു. ആദ്യത്തെ വരവിൽ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ പിന്നീടുള്ള വരവിൽ ഒരോവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നേടി കിവീസിനെ തകർച്ചയിൽ നിന്നും കരകയറാൻ അനുവദിക്കാതെ തളച്ചിടുകയായിരുന്നു. ഇതുവരെ എട്ട് കിവീസ് വിക്കറ്റുകളാണ്‌ ഇന്ത്യ പിഴുതത്. അശ്വിനും സിറാജു൦ ചേർന്ന് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ മറ്റ് രണ്ട് വിക്കറ്റുകൾ അക്‌സർ പട്ടേലും ജയന്ത് യാദവും കൂടി നേടി.
advertisement
പെർഫെക്ട് ടെൻ നേടി അജാസ്; മായങ്കിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 ന് പുറത്ത്
ന്യൂസിലൻഡിന്റെ 'മുംബൈ' താരമായ സ്പിന്നർ അജാസ് പട്ടേലിന്റെ പെർഫെക്ട് ടെൻ നേട്ടത്തിൽ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 10 വിക്കറ്റും നേടി ടെസ്റ്റ് ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൂടിയാണ് മുംബൈയിൽ ജനിച്ച ഈ ഇടം കൈയൻ സ്പിന്നർ നേടിയത്. 47.5 ഓവറിൽ 119 റൺസ് വഴങ്ങി ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയ അജാസ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് നേടിയത്.
advertisement
Also read- Ajaz Patel| ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അജാസ് പട്ടേൽ; ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ജിം ലോക്കറിനും കുംബ്ലെക്കും പിൻഗാമി
പത്ത് വിക്കറ്റും നേടി അജാസ് മിന്നിയപ്പോൾ മറുവശത്ത് 150 റൺസ് നേടി മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. അർധസെഞ്ചുറി നേടി അക്‌സർ പട്ടേലും മായങ്കിന് മികച്ച പിന്തുണ നൽകി.
Summary : New Zealand Staring at Follow On as they lose 8 wickets within scroing 60 runs 
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ | മുംബൈ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു; കിവീസിന് ബാറ്റിംഗ് തകർച്ച; എട്ട് വിക്കറ്റ് നഷ്ടം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement