നിങ്ങൾ ഇവിടെ മഴ നോക്കിയിരുന്നോ, ഞങ്ങൾ കപ്പടിച്ചിട്ട് വരാം! രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം, പരമ്പര

Last Updated:

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിലൊതുക്കിയാണ്, സമനിലയെന്ന് ഉറപ്പിച്ച മത്സരം ഇന്ത്യ രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്

കാൻപൂർ: മൂന്നുദിവസം മഴയെടുത്ത ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം അതിവേഗ ഫോർമാറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ആക്രമിച്ച് തുടങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു. രണ്ട് ദിവസത്തിനിടെ നാല് ഇന്നിങ്ങ്‌സുകള്‍ കണ്ട കളിയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് ആധികാരികമായി സ്വന്തമാക്കി.
ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 146 റണ്‍സിലൊതുക്കിയാണ്, സമനിലയെന്ന് ഉറപ്പിച്ച മത്സരം ഇന്ത്യ രണ്ടാം സെഷനില്‍ തന്നെ പിടിച്ചെടുത്തത്. അവസാന ദിനം മൊമിനുൽ ഹഖിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തകർച്ചയ്ക്കിടെയും ഷദ്മൻ ഇസ്ലാം ബംഗ്ലദേശിനായി അർധ സെഞ്ചറി തികച്ചു. നജ്മുൽ ഹുസെയ്ൻ ഷന്റോ, ലിറ്റൻ ദാസ്, ഷാക്കിബ് അൽ ഹസൻ എന്നീ മധ്യനിര താരങ്ങളെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. മുഷ്ഫിഖർ റഹീം മാത്രമാണ് മധ്യനിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 47ാം ഓവറിലെ അവസാന പന്തിൽ മുഷ്ഫിഖറിനെ ജസ്പ്രീത് ബുംറ ബോൾ‍‍ഡാക്കി.
advertisement
95 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തിയത്.
മൂന്നു ദിവസം മഴയില്‍ നഷ്ടപ്പെട്ടപ്പെട്ടതോടെ വിരസമായ സമനിലയില്‍ അവസാനിക്കേണ്ട കളിയാണ് ഇന്ത്യ അസാമാന്യ മികവുകൊണ്ട് വരുതിയിലാക്കിയത്. രണ്ടാം ഇന്ന്ങ്ങിസില്‍ ജയ്‌സ്വാള്‍ (51), കോലി(29 നോട്ടൗട്ട്) എന്നിവര്‍ തിളങ്ങിയതോടെ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയ്‌സ്വാളിനെ കൂടാതെ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും 6 റണ്‍സില്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയുമാണ് ഇന്ത്യക്ക് നഷ്ടമായത്.
advertisement
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.
Summary: India completed a record-extending 18th straight series win at home beating Bangladesh in the second Test at Green Park, Kanpur to wrap the series 2-0, solidifying their top spot in the World Test Championship 2023-25 cycle.
മലയാളം വാർത്തകൾ/ വാർത്ത/Sports/
നിങ്ങൾ ഇവിടെ മഴ നോക്കിയിരുന്നോ, ഞങ്ങൾ കപ്പടിച്ചിട്ട് വരാം! രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം, പരമ്പര
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement