ചരിത്രം വഴിമാറി; ടെസ്റ്റും ഏകദിനവും നേടി വിരാട പർവം
Last Updated:
മെൽബണിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആറ് വിക്കറ്റെടുത്ത ചഹലും 87 റൺസോടെ പുറത്താകാതെ നിന്ന ധോണിയും 61 റൺസെടുത്ത് പുറത്താകാതെ നിന്ന കേദാർ ജാദവ് എന്നിവരാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്
ലിജിൻ കടുക്കാരം
ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം രചിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2019 ആരംഭിച്ചത്. ഇതിനു പിന്നാലെ ഓസീസ് മണ്ണില്‍ നാടാടെ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് കോഹ്ലിപ്പട നാട്ടിലേക്ക് മടങ്ങുന്നത്. ഇതിനു മുന്നേ ഓസീസ് മണ്ണില്‍ ഇന്ത്യ അവരുമായുള്ള ഏകദിന പരമ്പര ജയിച്ചിട്ടില്ലെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന ചരിത്രം. മെൽബണിൽ ഈ ചരിത്രമാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്. മെൽബണിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആറ് വിക്കറ്റെടുത്ത ചഹലും 87 റൺസോടെ പുറത്താകാതെ നിന്ന ധോണിയും 61 റൺസെടുത്ത് പുറത്താകാതെ നിന്ന കേദാർ ജാദവ് എന്നിവരാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
advertisement
ഇന്ത്യയും ഓസീസും തമ്മിലുള്ള ഒരു ഏകദിന പരമ്പര ഓസീസ് മണ്ണില്‍ ആദ്യമായി നടക്കുന്നത് 2015- 2016 വര്‍ഷത്തിലാണ്. അന്ന് അഞ്ച് മത്സരങ്ങളായിരുന്നു പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നത്. കളി 4- 1 ന് ഓസീസ് സ്വന്തമാക്കുകയും ചെയ്തു. അതിനു മുന്നേ ഓസീസ് മണ്ണില്‍ ഇന്ത്യ കളിച്ചത് ത്രിരാഷ്ട്ര ഏകദിനങ്ങളായിരുന്നു. ഇന്ത്യക്കും ഓസീസിനും പുറമെ മറ്റൊരു ടീമും പരമ്പരയില്‍ പങ്കെടുത്തിരുന്നു. ഈ രീതിയ്ക്ക് മാറ്റം വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഇന്ത്യ- ഓസീസ് ഏകദിന പരമ്പര മാത്രമാണ് ഇപ്പോള്‍ നടന്നത്.
advertisement
മൂന്നു മത്സരങ്ങളടങ്ങിയ ഈ പരമ്പര സ്വന്തമാക്കിയതോടെ ഓസീസ് മണ്ണില്‍ ആദ്യത്തെ ടെസ്റ്റ് പരമ്പര നേട്ടത്തിനു പുറമെ ഓസീസുമായുള്ള ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും വിരാട് കോഹ്‌ലി ക്കും സംഘത്തിനും സ്വന്തമായിരിക്കുകയാണ്. ചരിത്ര നേട്ടത്തിന്റെ പുറത്ത് ഇന്ത്യക്ക് ന്യൂസിലന്‍ഡുമായുള്ള പരമ്പരയ്ക്കും ലോകകപ്പിനും ആത്മവിശ്വാസത്തോടെ ഇറങ്ങാനും കഴിയും.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസായിരുന്നു വിജയിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ച് വന്ന ഇന്ത്യ ഖലി സ്വന്തമാക്കുകയും പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 2-1 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ഒന്നാം ഏകദിനത്തിലെ പരാജയം.
advertisement
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പൊരുതിയ ഇന്ത്യക്ക നിശ്ചിത 50 ഓവറില്‍ 254 റണ്‍സ് എടുക്കാനെ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിയും സംധവും ശക്തമായി തിരിച്ചുവരികയും ചെയ്തു.
ഓസീസ് ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം ആറുവിക്കറ്റുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ മറികടന്നത്. നായകന്‍ വിരാട് കോഹ്‌ലിയുടെ 112 റണ്‍സും എംഎസ് ധോണി പുറത്താകാതെ നേടിയ 55 റണ്‍സുമായിരുന്നു ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്താന്‍ സഹായിച്ചത്.
advertisement
ഇന്ന് മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസിന വീഴ്ത്താനായാല്‍ 2- 1 എന്ന മാര്‍ജിനില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതു പോലെ ഏകദിന പരമ്പരയും ഇന്ത്യക്ക് നേടാന്‍ കഴിയും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 4:37 PM IST