Change Language

India vs Australia, Live Cricket Score: ചരിത്രമെഴുതി കോഹ്ലിപ്പട; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം, പരമ്പര
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 48.4 ഓവറിൽ 230 റൺസിന് പുറത്തായി. 58 റൺസെടുത്ത പീറ്റർ ഹാൻഡ്സ് കോംബ് മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്

Highlights
മെൽബൺ: ഓസീസ് മണ്ണിൽ ഏകദിന പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. നിർണായകമായ മൂന്നാം ഏകദിനത്തിൽ ഓസീസനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 231 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ ഏഴ് വിക്കറ്റും നാല് പന്തും ശേഷിക്കെ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 87 റൺസെടുത്ത ധോണിയും പുറത്താകാതെ 61 റൺസെടുത്ത കേദാർ ജാദവുമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. രോഹിത് ശർമ(ഒമ്പത്), ശിഖർ ധവാൻ(23), വിരാട് കോഹ്ലി(46) എന്നിവരാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 48.4 ഓവറിൽ 230 റൺസിന് പുറത്തായി. 58 റൺസെടുത്ത പീറ്റർ ഹാൻഡ്സ് കോംബ് മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി യുസ് വേന്ദ്ര ചാഹൽ 42 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും നേടി.
തത്സമയ വിവരങ്ങൾ ചുവടെ... Read More
തത്സമയ വിവരങ്ങൾ ചുവടെ... Read More